തൃശൂർ ∙ കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘‘എയിംസ് വരും.
വരാതെ എവിടെ പോകാൻ. വരുമ്പോൾ അതിന്റെ ക്രെഡിറ്റ് എനിക്കു മാത്രമാണ്.
എന്നെ അടുത്ത തവണ ജയിപ്പിക്കാൻ എയിംസ് മാത്രമല്ല, മറ്റ് അനേകം കാരണങ്ങൾ കാണും. പക്ഷേ, എയിംസിന്റെ പേരിൽ വോട്ടു ചോദിക്കാൻ ഞാൻ വരില്ല.’’ കേരളത്തിൽ 2025 ഡിസംബറിൽ നടന്ന കോൺക്ലേവിൽ ആർആർടിഎസ് (റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) എന്ന് ആദ്യം പരാമർശിച്ചത് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറാണ്.
അതിൽ നിന്നു ക്ലൂ എടുത്താണ് ആർആർടിഎസ് എന്ന് സംസ്ഥാന സർക്കാർ എഴുന്നള്ളിക്കുന്നത്. അങ്ങനെ അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ.
അങ്കമാലി വരെ മെട്രോയും തുടർന്ന് ആർആർടിഎസുമാണ് നല്ലതെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞിരുന്നെന്നും ഇതിനായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകണം.
ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കുന്ന കാലത്ത് ആവിഷ്കരിച്ച ഗുരുവായൂർ–തിരൂർ പാത പിന്നീട് മുന്നോട്ടുപോയില്ല. ഈ പദ്ധതിയെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും താനും ചർച്ച ചെയ്ത് കൃത്യം ഒരു മാസം തികയും മുൻപ് പാതയുടെ മരവിപ്പിക്കൽ എടുത്തു മാറ്റിയെങ്കിൽ അതു വികസനമല്ലേ? 2024ലെ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിൽ തന്റെ മൊഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പൊലീസ് റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവന്നിട്ടില്ലെന്നും പൂരം കലക്കലിൽ മുഖ്യമന്ത്രിക്കു പങ്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

