തൃശൂർ ∙ ആശുപത്രിയിലെത്തും മുൻപേ ആ ദിവസം ദിവ്യ തന്റെ ജോലി ആരംഭിച്ചതിനാൽ ഫിലോമിന ജീവിതത്തിലേക്കെ തിരിച്ചെത്തി. സൺ ആശുപത്രിയിലേക്ക് ജോലിക്ക് പോകുമ്പോഴാണ് സ്റ്റാഫ് നഴ്സ് പുല്ലൂർ സ്വദേശി ദിവ്യ ശിവരാമൻ വഴിയിൽ ആൾക്കൂട്ടം കണ്ടത്. ബാങ്കിൽ നിന്ന് ഇറങ്ങിവരുന്നതിനെയുണ്ടായ വീഴ്ചയിൽ വയോധിക ബോധരഹിതയായി കിടക്കുകയാണെന്ന് അറിഞ്ഞ ദിവ്യ ഉടൻ സിപിആറിലൂടെ ഹൃദയമിടിപ്പ് വീണ്ടെടുത്തു.
ഫിലോമിനയുടെ മകൾ കൂടെ ഉണ്ടായിരുന്നെങ്കിലും സംഭവത്തിന്റെ ഞെട്ടിലിൽ പകച്ചു നിൽക്കുകയായിരുന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും നാട്ടുകാരും ചേർത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി വാർഡിലും ദിവ്യയുടെ പരിചരണം ഫിലോമിനയ്ക്ക് ലഭിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ പ്രതാപ് വർക്കി നഴ്സ് ദിവ്യ ശിവരാമനെ അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

