നൃത്തം എന്നാൽ അക്ഷയ് രാജിന് പാഷനാണ്. കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും നൃത്തവേദികളിൽ നിന്ന് പിൻവാങ്ങാൻ അക്ഷയ് തയാറായില്ല.
2024ൽ ആണ് അക്ഷയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കിഡ്നിയിൽ പ്രോട്ടീന്റെ അളവ് കൂടുന്ന രോഗം ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയും ബാധിക്കുന്നതാണ്.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളോട് പോരാടുന്ന അക്ഷയ് ശാരീരിക വിഷമതകളെ നിസ്സാരമായി മറികടന്നു. ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം, കേരളനടനം എന്നീ രണ്ടിനങ്ങളിലും എ ഗ്രേഡ് നേടി.
ഇന്നു നടക്കുന്ന കുച്ചിപ്പുഡി മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.
കൊല്ലം കടമ്പനാട് സ്വദേശികളായ രാജുവിന്റെയും സിന്ധുവിന്റെയും മകനാണ് അക്ഷയ് രാജ്. ഇരുവരും ടാപ്പിങ് തൊഴിലാളികളാണ്.
ജില്ലാ കലോത്സവത്തിന് ഒരാഴ്ച മുൻപ് പക്ഷാഘാതം വന്നതോടെ അമ്മയ്ക്കു ജോലിക്കു പോകാൻ കഴിയാതെയായി. എങ്കിലും മകനെ പിന്തുണയ്ക്കാൻ അമ്മയും വേദികളിൽ എത്തും.കടമ്പനാട് കെആർകെപിഎം എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് അക്ഷയ്.
മത്സരത്തിന്റെ ചെലവിനും മറ്റുമായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും സഹായിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

