ഭാര്യയുടെ സ്വർണം പണയംവച്ച് താൻ പഠിപ്പിക്കുന്ന കുട്ടികളെ യക്ഷഗാന വേദിയിലെത്തിക്കാൻ മനസ്സുകാണിച്ച അധ്യാപകൻ. അതു തികയാതെ വന്നപ്പോൾ ഭാര്യയുടെ സ്വർണം പണയംവച്ച് പണം നൽകിയ മറ്റൊരധ്യാപകൻ.
തിരുവനന്തപുരത്തുനിന്ന് 8 വർഷത്തിനുശേഷം യക്ഷഗാനം സംഘം മത്സരത്തിനെത്തിയത് സംഭവബഹുലമായാണ്. നന്ദിയോട് എസ്കെവിഎച്ച്എസ്എസ് ഗേൾസ് സ്കൂളിലെ യക്ഷഗാനം സംഘത്തിനു മത്സരിക്കാനുള്ള പണച്ചെലവു മുഴുവൻ വഹിച്ചത് സ്കൂളിലെ അധ്യാപകനായ എം.എസ്.അനീസാണ്. ഭാര്യയുടെ സ്വർണം പണയം വച്ചാണു അദ്ദേഹം മത്സരാർഥികൾക്കുവേണ്ട
വേഷവിധാനങ്ങൾ വാടകയ്ക്ക് എടുത്തത്. സഹപ്രവർത്തകനായ അധ്യാപകൻ അർജുനും ഭാര്യയുടെ സ്വർണം പണയംവച്ച് സഹകരിച്ചു.
2019ൽ കാസർകോട് നടന്ന സംസ്ഥാന കലോത്സവത്തിലാണു തിരുവനന്തപുരത്തുനിന്ന് ടീം അവസാനമായി പങ്കെടുത്തത്.
പിന്നീട് പണച്ചെലവും കഠിനമായ പരിശീലനവും ഏറ്റെടുക്കാൻ പലരും മടിച്ചു. എന്നാൽ, വിട്ടുകൊടുക്കാൻ തയാറല്ലാത്ത അനീസ് സാർ കാസർകോടുനിന്നു യക്ഷഗാനം പരിശീലകനായ മാധവനെ കൊണ്ടുവന്നു. സബ് ജില്ലാ കലോത്സവത്തിന് ഒരു മാസം മുൻപാണ് പരിശീലനം തുടങ്ങിയത്.
യക്ഷഗാനം പരിശീലിക്കുന്നതിലൂടെ കുട്ടികൾക്കു മറ്റൊരു ഭാഷ പരിശീലിക്കുന്നതിനും അവസരമൊരുങ്ങുമെന്ന് പറയുന്നു അനീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

