കാഞ്ഞാണി ∙ മണലൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ രാമൻകായൽ നവീകരിക്കുന്നു. നഗരസഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവഴിച്ചാണ് നവീകരണം.
ജലസംരക്ഷണം, ഉൾനാടൻ വിനോദസഞ്ചാരം എന്നിവയ്ക്ക് വേണ്ടിയാണിത്. ജലഗതാഗത വികസനം, കായലോര പാത, സൈക്കിൾ പാത, പെഡൽ ബോട്ടിങ്, കഫറ്റീരിയ, പാർക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലം ഡിജിറ്റൽ സർവേ പ്രകാരം അളന്ന് ആദ്യം തിട്ടപ്പെടുത്തി.
തുടർന്ന്, വിശദമായ പദ്ധതി രേഖ തൃശൂർ ഗവ.എൻജിനീയറിങ് കോളജിലെ സിവിൽ വിഭാഗം തയാറാക്കി. പ്രഫ.
അജയൻ, അസി. പ്രഫ.
സനു തെക്കത്ത് എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്തിന് പ്രോജക്ട് റിപ്പോർട്ട് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്തമാസം പണി തുടങ്ങുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുള്ളത്.
2021ൽ രാമൻകായൽ നവീകരണത്തിന് ശ്രമം തുടങ്ങിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]