ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടങ്ങും
കൊരട്ടി ∙മുടപ്പുഴ സ്കൂൾ, സുഗതി, ഗാന്ധിഗ്രാം ഇന്നർ, ഗാന്ധിഗ്രാം ഔട്ടർ, കുലയിടം ബേക്കറി ജംക്ഷൻ,പാറയം നാല്, പാറയം വെറ്ററിനറി, ചെറാലക്കുന്ന്, സേവാശ്രമം, കുലയിടം മോസ്ക്, കുലയിടം നാല്, സ്നേഹനഗർ, പെരുമ്പി ഹരിജൻ കോളനി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വെറ്ററിനറി സർജൻ ഒഴിവ്
ചാലക്കുടി ∙ നഗരസഭ അറവുശാലയിൽ വെറ്ററിനറി സർജന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 22നു 11ന് നഗരസഭാ ഓഫിസിൽ.
ഗതാഗത നിയന്ത്രണം
തൃശൂർ ∙ കൊടുങ്ങല്ലൂർ–ഷൊർണൂർ റോഡിൽ അത്താണി കെൽട്രോൺ ജംക്ഷൻ മുതൽ മദർ തെരേസ കപ്പേള വരെ ടാറിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസി.
എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
കുന്നംകുളം ∙ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (എച്ച്എസ്ടി) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്.
തിരുവില്വാമല ∙ പാമ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ഒഴിവ്. അഭിമുഖം 18നു 10 മണിക്ക്.
04884 283467. എവവള്ളി ∙ ഗവ.ഹയർ സക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം ഒക്ടോബർ 6ന് രാവിലെ 11ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]