
കൊരട്ടി ∙ കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിനു ദേശീയപാതയിൽ ഇനിയും അന്ത്യമായില്ല. ജനങ്ങളുടെ ദുരിതയാത്ര പരിഹരിക്കാൻ ഹൈക്കോടതി നൽകിയ അന്തിമ കാലാവധി 15ന് അവസാനിച്ചിട്ടും കാര്യമായൊന്നും നടന്നില്ല.
കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയെ തുടർന്ന്, ഒൻപതിനാണു ദേശീയപാത അതോറിറ്റിയോടും കരാർ കമ്പനിയോടും പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ കോടതി നിർദേശിച്ചത്. അടിപ്പാതകളുടെ നിർമാണത്തിന്റെ ഭാഗമായി സജ്ജമാക്കിയ ബദൽ റോഡിന്റെ തകരാറാണു ഗതാഗതക്കുരുക്കിനു പ്രധാന കാരണം.
വീതിയേറിയ ദേശീയപാതയിൽ നിന്ന് ഇടുങ്ങിയ സർവീസ് റോഡിലേക്കു മാറി സഞ്ചരിക്കേണ്ടി വരുന്ന വാഹനങ്ങൾ മണിക്കൂറുകളോളം നിരത്തിൽ കുടുങ്ങുന്ന സ്ഥിതിക്ക് ഇനിയും മാറ്റമായില്ല.പ്രശ്നം പരിഹരിക്കാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്.
കുഴികളിൽ വീണു വാഹനത്തകരാറുണ്ടാകുന്നതാണു മറ്റൊരു പ്രശ്നം. ജോലിക്കും സ്കൂളുകളിലും കോളജുകളിലും കൃത്യസമയത്ത് എത്താനാകാതെ ആയിരങ്ങളാണു പ്രതിദിനം കഷ്ടപ്പെടുന്നത്.
പല സ്ഥാപനങ്ങളിലും പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതു വഴിയുള്ള സാമ്പത്തിക നഷ്ടവും വലുതാണ്.
വാഹനക്കുരുക്ക് മൂലം കച്ചവട സ്ഥാപനങ്ങളിലെത്താനാകാത്തതു കാരണം പലതും പൂട്ടിപ്പോയി.
കുഴികൾക്കു പുറമേ റോഡിലെ വെള്ളക്കെട്ടിനും പരിഹാരമിനിയുമായില്ല. പ്രശ്നങ്ങൾക്കു പരിഹാരം ടാറിങ്ങാണെന്ന് അധികൃതർ തന്നെ പറയുമ്പോഴും മഴ കാരണം അതിനു സാധിക്കുന്നില്ലെന്നാണു കരാറുകാരും ദേശീയപാത അതോറിറ്റിയും പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]