
കുരിയച്ചിറ ∙ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പുനർനിർമാണവുമായി ബന്ധപ്പെട്ട് കലക്ടറുടെ തീരുമാനങ്ങൾ മേയർ അട്ടിമറിച്ചു എന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ ഫോർ ക്ലീൻ കുരിയച്ചിറ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്ലാന്റ് ഉദ്ഘാടന ദിവസം പ്രതിഷേധിച്ചു.ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള അടക്കം കുരിയച്ചിറ മേഖലയിലെ 5 കൗൺസിലർമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. കുരിയച്ചിറക്കാരുടെ അഭിപ്രായങ്ങളെ മാനിക്കാതെയാണ് പ്ലാന്റ് പുനർനിർമിച്ചതെന്ന് ഭാരവാഹികൾ ആരോപിച്ചു.അസഹനീയമായ ഈച്ച ശല്യവും ദുർഗന്ധത്തെയും തുടർന്ന് ആക്ഷൻ കൗൺസിലിന്റെ കീഴിൽ മാസങ്ങളോളം നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിൽ കലക്ടറുടെ ചേംബറിൽ നടന്ന സംയുക്ത യോഗത്തിലെ തീരുമാനങ്ങൾ കഴിഞ്ഞ 13 മാസമായി കോർപറേഷൻ നടപ്പിലാക്കിയിട്ടില്ല.
പ്ലാന്റിലെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോ എന്ന് അറിയാൻ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ എടുത്ത തീരുമാനം ഇതുവരെ നടപ്പിലായിട്ടില്ല.
സ്ഥിര വൈദ്യുതി കണക്ഷൻ ലഭിക്കാത്ത അവസ്ഥയിലാണ് ഉദ്ഘാടനം നടത്തിയതെന്നും ഭാരവാഹികൾ ആരോപിച്ചു. പോൾ കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർമാരായ ഇ.വി.സുനിൽരാജ്, സിന്ധു ആന്റോ ചാക്കോള, നിമ്മി റപ്പായി, ആൻസി ജേക്കബ് പുലിക്കോട്ടിൽ, ലീല വർഗീസ്, ജനറൽ കൺവീനർ ഡോ.
ടോമി ഫ്രാൻസിസ്, ജോസ് മണി, ഷിജു ചിരിയങ്കണ്ടത്ത്, സ്നേഹപ്രഭ, ജേക്കബ് പുലിക്കോട്ടിൽ, ജോളി ജോൺ, ജോൺസൻ ഐനിക്കൽ, ബിജു പണിക്കശേരി, സെബാസ്റ്റ്യൻ ആട്ടോക്കാരൻ, സ്മൃതി വിനു, ജോസ് കൊച്ചുവീട്ടിൽ, പി.ഡി.സേവ്യർ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]