പത്തനംതിട്ട വടശേരിക്കര ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്കും കലക്ടർ പ്രേംകൃഷ്ണനും മാത്രം പരസ്പരം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്.
അവർക്ക് താങ്ങും തണലുമായി നിൽക്കുന്ന കലക്ടർ ബ്രോയുടെ കരുതലിന്റെ ഭാഷ. ‘‘നന്നായി ചെയ്തോടാ മക്കളേ? എല്ലാവർക്കും തിരിച്ചു വന്നാൽ ഉഗ്രൻ ട്രീറ്റ് ഉണ്ട് കേട്ടോ’’– ഹൈസ്കൂൾ വിഭാഗം നാടകം കഴിഞ്ഞ് ഇറങ്ങിയ ഉടൻ അവർക്ക് കലക്ടറുടെ വിഡിയോ കോളെത്തി. പട്ടികവർഗ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുടെ രക്ഷാധികാരി പത്തനംതിട്ട
കലക്ടറാണെന്നതാണ് ഈ കണക്ഷനു കാരണം. ‘‘ഞാൻ മുൻപ് കലോത്സവത്തിൽ നാടകം ചെയ്തിട്ടുണ്ട്.
സ്റ്റേജിൽ കയറുന്നതിനു മുൻപ് വിളിച്ചാൽ അവർക്കു വലിയ സന്തോഷമായിരിക്കുമെന്നു തോന്നി.
യാത്രയിലായതിനാൽ കഴിഞ്ഞില്ല. അതുകൊണ്ട് കഴിഞ്ഞ ഉടൻ തന്നെ വിഡിയോ കോൾ ചെയ്തത്.’’– കലക്ടർ പറയുന്നു. സ്കൂളിലെ കുട്ടികൾ ഏറെയും ഉൾക്കാടുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്.
കാടും കാടിന്റെ മക്കളുടെ സങ്കടങ്ങളും വിവേചനങ്ങളും പറയുന്ന ‘കുപ്പായം’ എന്ന നാടകമാണ് ഇവർ വേദിയിൽ അവതരിപ്പിച്ചത്. ആശിഷ്, രാജീവ്, കൃഷ്ണനുണ്ണി, ബി.അമൽ, കെ.ജെ.ലെനീഷ്, എസ്.ആർ.അതുൽ, സി.അരവിന്ദ്, കൈലാസ് ഷൈജു, ആർ.അഭിഷേക്, ജിത്തു കുര്യൻ, അനുരാഗ് രാഹുൽ എന്നിവരാണ് നാടക സംഘത്തിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

