അന്തിക്കാട്∙ കാറിലെത്തിയ സംഘം ബൈക്ക് യാത്രികനായ അതിഥിത്തൊഴിലാളിയെ തടഞ്ഞു നിർത്തി മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് 3ലക്ഷം രൂപ കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അർജുൻ അശോകൻ, ഇടുക്കി ബൈസൺവാലി സ്വദേശി വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (37), ആലുവ മാർക്കറ്റ് റോഡ് മറ്റത്തിൽ വീട്ടിൽ ഗ്ലിവിൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 7ന് 11.45നാണ് സംഭവം. വാടാനപ്പള്ളി ടിപ്പുസുൽത്താൻ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് പ്രതാപ് പവാർ (30) വായ്പ അടയ്ക്കാനുള്ള പണവുമായി ബൈക്കിൽ പോകുമ്പോൾ പിന്തുടർന്നെത്തിയ സംഘം മുറ്റിച്ചൂർ പള്ളിസ്റ്റോപ്പിൽ വച്ച് പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നു പൊലീസ് പരിശോധനയിൽ വ്യക്തമായി. പ്രതി ബോബി ഫിലിപ്പ് ആലുവയിൽ ഒളിവിലിരുന്ന സ്ഥലം കണ്ടെത്തി പൊലീസെത്തിയപ്പോൾ പ്രതി കടന്നുകളയാൻ ശ്രമിച്ചു.
പിടികൂടുന്നതിനിടെ വീണ അന്തിക്കാട് എസ്ഐ എം.അഫ്സലിന് കാലിന് പരുക്കേറ്റെങ്കിലും ഇദ്ദേഹം പ്രതിയെ കീഴ്പ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

