ഒല്ലൂർ ∙ പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ പൂട്ടി തുടങ്ങിയെങ്കിലും ടെൻഷനില്ലാതെ ഇല്ലാതെ കച്ചവടം പൊടി പൊടിക്കുകയാണ് ഒല്ലൂരിലെ ‘ശ്രീ ഭവൻ’ ഹോട്ടലിൽ. 63 വർഷമായി വിറകടുപ്പിൽ പാചകം ചെയ്തു വിളമ്പുന്ന ഹോട്ടൽ ആണിത്.
ഒല്ലൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം എടക്കുന്നി സ്വദേശി ഗോപാലന്റെ ഉടമസ്ഥതയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
ഗോപാലന്റെ മുത്തച്ഛനാണ് ഹോട്ടൽ ആരംഭിച്ചത്. ഇപ്പോൾ ഗോപാലന്റെ മക്കളായ അശ്വിനും, അർജുനും ഹോട്ടൽ നടത്തിപ്പിനു നേതൃത്വം നൽകുന്നു.
ഹോട്ടൽ നടത്തിപ്പിൽ തലമുറ മാറ്റം വന്നെങ്കിലും അടുക്കളയിലെ വിറകടുപ്പിനു മാറ്റം വന്നില്ല. പാചകത്തിന് നിത്യേന 500 കിലോ വിറക് വേണ്ടി വരുന്നുണ്ട്.
കറികളിൽ ചേർക്കാനുള്ള മസാലക്കൂട്ടും ചേരുവകളും ഹോട്ടലിൽ തന്നെ തയാറാക്കുന്നതാണ്.
പാക്കറ്റ് ഉൽപന്നങ്ങൾ ഇവിടെ ഉപയോഗിക്കാറില്ല. കാപ്പി ഉണ്ടാക്കുന്നതിനുള്ള പാലും ഫാമിൽ നിന്നു നേരിട്ട് വാങ്ങിയാണ് ഉപയോഗിക്കുന്നത്.
നാടൻ സദ്യയും, മസാല ദോശയുമാണ് ഇവിടെ എത്തുവർക്ക് ഏറെ പ്രിയം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

