മണിച്ചേട്ടൻ 1988ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മോണോ ആക്ടിൽ മൂന്നാം സ്ഥാനം നേടിയതിന്റെ റിസൾട്ട് വന്ന പത്രവാർത്ത ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. കലാഭവൻ മണി മിമിക്രി, സിനി താരമൊക്കെയായി ഉയർന്നത് സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ്.‘മുക്കുവനും ഭൂതവും’ ആയിരുന്നു മോണോ ആക്ടിന്റെ വിഷയം. മുക്കുവൻ വലയെറിഞ്ഞപ്പോൾ വലയിൽ കുടുങ്ങിയ ഒരു മാന്ത്രികച്ചെപ്പ് തുറക്കുകയും അതിൽ നിന്നു പുറത്തുകടന്ന ഭൂതത്തിനെ തിരികെ ചെപ്പിലടയ്ക്കാൻ കാണിക്കുന്ന തത്രപ്പാടുമൊക്കെയാണ് മണിച്ചേട്ടൻ വേദിയിൽ അവതരിപ്പിച്ച് സമ്മാനം നേടിയത്.അന്ന്, ചാലക്കുടിയിൽനിന്നു കൊല്ലം വരെ പോകാനുള്ള യാത്രാച്ചെലവ് താങ്ങാൻ കഴിയുന്നതായിരുന്നില്ല.
പുറത്തുനിന്ന് നാരങ്ങാവെള്ളം പോലും വാങ്ങിക്കുടിക്കാൻ കാശില്ലാത്ത കാലം. മത്സരത്തിന് പോകേണ്ട
എന്നായിരുന്നു ആദ്യ തീരുമാനം.
എന്നാൽ, പിന്നീട് തീരുമാനം മാറ്റി. സംസ്ഥാന കലോത്സവ വേദിയിൽ ഇനി ഒരു അവസരം കിട്ടില്ലല്ലോ എന്ന ചിന്തയിൽ ആരോടോ പൈസ കടം വാങ്ങി മണിച്ചേട്ടൻ കൊല്ലത്തേക്ക് ബസ് കയറി. ഇതൊക്കെ ചേട്ടൻ പറഞ്ഞറിഞ്ഞത് ഞാൻ 2001ൽ എംജി യൂണിവേഴ്സിറ്റി കലാപ്രതിഭ പട്ടം സ്വീകരിക്കുന്ന വേദിയിലായിരുന്നു. ഞാൻ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ പഠിക്കുന്ന സമയം. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. നൃത്തയിനങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് പൈസ വേണ്ടി വരും.
മണിച്ചേട്ടൻ കുറച്ചു പൈസ തന്നു. എന്നാൽ, ഓർക്കസ്ട്രയൊക്കെ വച്ച് 4 നൃത്തയിനങ്ങളിൽ പങ്കെടുക്കാൻ ആ പൈസ തികയാതെ വന്നു. മണിച്ചേട്ടൻ പണ്ട് സമ്മാനമായി തന്ന ഒരു ചെറിയ കൈ ചെയിൻ ഞാൻ കോട്ടയത്തെ ഒരു കടയിൽ വിറ്റു.
പിന്നെ മത്സരത്തിൽ വാശിയോടെ പങ്കെടുത്തു.
ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയിൽ ഒന്നാം സ്ഥാനം, നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം, ഫാൻസി ഡ്രസിനും ഓട്ടൻതുള്ളലിനും മൂന്നാം സ്ഥാനം എന്നിങ്ങനെ ലഭിച്ച് അവസാനം കലാപ്രതിഭയായി.പത്രങ്ങളിൽ നിറയെ കലാഭവൻ മണിയുടെ അനുജൻ എന്ന തലക്കെട്ടിൽ വാർത്തകൾ വന്നു. ഒടുവിൽ ‘ചിരിയുടെ അനുജൻ ചിലങ്കയുടെ തോഴൻ’ എന്ന തലക്കെട്ടിൽ വാർത്ത വന്നു.ഇതെല്ലാം കണ്ടു കൊണ്ട് മണിച്ചേട്ടൻ കോട്ടയത്ത് ഒരു സിനിമാ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
ഒടുവിൽ സമ്മാനസമർപ്പണ ദിവസത്തിൽ മണിച്ചേട്ടൻ ആരോടും പറയാതെ വേദിയിലേക്ക് എത്തി എന്നെ ചേർത്തു പിടിച്ചത് ഇന്നും ഓർമയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

