പെരുമ്പിലാവ് ∙ കൊരട്ടിക്കര, ഒറ്റപ്പിലാവ് എന്നീ പാടശേഖരങ്ങളിൽ നിന്നു രണ്ടാഴ്ച മുൻപു കൊയ്തെടുത്ത നെല്ല് ഇതുവരെ സംഭരിച്ചില്ല. 10 ടണ്ണോളം നെല്ലാണു മില്ലുകാരുടെ വരവും കാത്ത് പാടത്തിനു സമീപം ഇട്ടിരിക്കുന്നത്.
കൃഷിഭവനിലും സപ്ലൈകോയിലും അന്വേഷിച്ചപ്പോൾ ഉടൻ വരുമെന്ന മറുപടി ലഭിച്ചെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും ആരും എത്തിയില്ലെന്നു കർഷകർ പറഞ്ഞു. സംഭരണം ഇനിയും വൈകിയാൽ നെല്ല് നശിച്ചു പോകുമോ എന്ന ആശങ്കയിലാണ് ഇവർ.
മില്ലുകാരുടെ വരവ് വൈകിയതോടെ നെല്ല് കേടുകൂടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം കർഷകർക്കായി.
ഉണക്കിയ ശേഷം ചാക്കിൽ ശേഖരിച്ചു ടാർപോളിനിൽ പൊതിഞ്ഞാണു നെല്ല് സൂക്ഷിച്ചിരിക്കുന്നത്.
കൊയ്ത്തിനു ശേഷം കനത്ത മഴ പെയ്തെങ്കിലും ഈർപ്പം അകത്തു കടക്കാത്ത വിധം സുരക്ഷിതമാക്കിയിട്ടുണ്ട്.ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണു കർഷകർ വിരിപ്പു കൃഷി പൂർത്തിയാക്കുന്നത്. വെള്ളക്കെട്ട്, കളശല്യം, കീടബാധ, രോഗങ്ങൾ എന്നിവ വിരിപ്പിനു വെല്ലുവിളികളാണ്.
ഇതെല്ലാം കാരണം മുണ്ടകനെ അപേക്ഷിച്ചു വിളവും കുറവാണ്. നെൽക്കൃഷി മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകർ മാത്രമാണു പ്രതിസന്ധികൾക്കിടയിലും വിരിപ്പുകൃഷിക്കു തയാറാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

