മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ അടിയന്തര ചികിത്സ ഒഴികെയുള്ള ജോലികളിൽ നിന്നു വിട്ടു നിന്നു.
സീനിയർ ഡോക്ടർമാർ നടത്തേണ്ട ശസ്ത്രക്രിയകൾ പലതും മാറ്റിവച്ചു.
ഒപിയിൽ രോഗികൾ സേവനത്തിനായി മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. പിജി ഡോക്ടർമാരാണ് ഒപിയിലും അത്യാഹിത വിഭാഗത്തിലും പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
യൂണിറ്റ് മേധാവികൾ ഇല്ലാതിരുന്നതിനാൽ, ഡിസ്ചാർജ് ചെയ്യേണ്ട
രോഗികൾ വാർഡുകളിൽത്തന്നെ തുടരേണ്ടി വന്നു. തുടർചികിത്സയ്ക്ക് തീയതി ലഭിച്ച രോഗികൾ ഡോക്ടറെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. സിടി, എംആർഐ, അൾട്രാ സൗണ്ട് സ്കാനിങ് സേവനവും മുടങ്ങി.
ജോലി ബഹിഷ്കരിച്ച ഡോക്ടർമാർ മാർച്ചും ധർണയും നടത്തി. കെജിഎംസിടിഎ തൃശൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.
ബിനോയ് എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. ഡോ.
ടി.എ. അനന്ത കേശവൻ, ഡോ.നിമിഷ, ഡോ.ജയകൃഷ്ണൻ, ഡോ.സി.ബാബു രാജ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

