
അന്നമനട ∙ മേലഡൂരിലും സമീപ പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു.
മഴ ശക്തമായതോടെയാണ് പ്രദേശങ്ങളിൽ ഇവ വ്യാപിച്ചിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും മതിലുകളിലും ചെടികളിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകൾ പറ്റിച്ചേർന്നിരിക്കുകയാണ്.
രാത്രി കാലങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. നാട്ടുകാർ ഉപ്പു ലായനി തളിച്ച് ഇവയെ നശിപ്പിക്കുന്നുണ്ടെങ്കിലും തണുപ്പുള്ള മേഖലകളിൽ ഒച്ചുകൾ താവളമാക്കുകയാണ്.
ഏതാനും വർഷങ്ങൾക്കു ശേഷമാണ് ആഫ്രിക്കൻ ഒച്ചുകൾ മേഖലയിൽ വ്യാപകമാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ചത്ത ഒച്ചുകളുടെ പുറന്തോടുകൾ പലയിടത്തും അവശേഷിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഇവർക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തത്തോടെയാണ് ഇത്തരം ഒച്ചുകൾ മേഖലയിൽ വ്യാപിക്കാൻ തുടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]