
സംസ്ഥാനപാതയിൽ കടവല്ലൂർ പാലത്തിനു മുകളിൽ റോഡിൽ വിള്ളൽ; കോൺക്രീറ്റ് ഇളകിവീഴുന്ന നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പിലാവ് ∙ സംസ്ഥാനപാതയിൽ കടവല്ലൂർ പാലത്തിനു മുകളിൽ റോഡിൽ വിള്ളൽ. മഴ ശക്തമായതോടെയാണ് വിള്ളൽ രൂക്ഷമായത്. ഓരോ ദിവസം കഴിയുന്തോറും വിള്ളലിന്റെ വ്യാപ്തി വർധിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി വീഴുന്നതും ആശങ്കയ്ക്കു കാരണമാകുന്നു. പലഭാഗത്തും കമ്പികൾ പുറത്തുവന്ന നിലയിലാണ്. കമ്പികളിൽ തുരുമ്പ് ബാധിച്ചിട്ടുണ്ട്.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ മുതൽ മലപ്പുറം ജില്ലാ അതിർത്തി വരെ നടത്തുന്ന നവീകരണം കല്ലുപുറത്ത് അവസാനിപ്പിച്ചിരുന്നു. അതിർത്തി വരെയുള്ള 1.3 കിലോമീറ്റർ പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല. ഈ ഭാഗം കൂടി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. ജില്ലാ അതിർത്തിയിൽ റോഡിലുള്ള കുഴിയും അപകടഭീഷണി ഉയർത്തുന്നുണ്ട്. രാത്രി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.