
തൃശൂർ ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടങ്ങും
തൃശൂർ ∙ ചെമ്പോട്ടിൽ ലെയ്ൻ, പോസ്റ്റ് ഓഫിസ് റോഡ്, മാരാർ റോഡ്, ജയ്ഹിന്ദ് മാർക്കറ്റ്, തെക്കേമഠം റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയും ചെമ്പൂക്കാവ് ജംക്ഷൻ മുതൽ ബിഷപ് പാലസ് വരെയുള്ള ഭാഗങ്ങളിൽ 16ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
കാലാവസ്ഥ
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
അധ്യാപക ഒഴിവ്
ചെറുതുരുത്തി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ജൂനിയർ ഹിന്ദി, യുപി എസ്ടി, ജൂനിയർ സംസ്കൃതം, എഫ്ടിഎം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16നു രാവിലെ 10ന്.
തിരുവില്വാമല ∙ പട്ടികജാതി വികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്എസ്ടി (ഹിന്ദി) തസ്തികയിൽ ഒഴിവ്. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിചയമുള്ളവർക്കും പട്ടികജാതി, പട്ടിക വർഗക്കാർക്കും മുൻഗണന. ഹോസ്റ്റലിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ മാത്രം 16നു 11 മണിക്ക് അഭിമുഖത്തിന് എത്തണം.
വലപ്പാട്∙ പള്ളിപ്രം ഗവ.ഫിഷറീസ് എൽപി സ്കൂളിൽ എൽപി അസിസ്റ്റന്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 11ന് . 9847686159.
തൃശൂർ ∙ ഗവ .മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ, സ്റ്റാറ്റിസ്റ്റിക്സ് ജൂനിയർ അധ്യാപക ഒഴിവിലേക്ക് 16ന് 2ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും.
കട്ടിലപ്പൂവം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് 16ന് രാവിലെ 10ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും.
വില്ലടം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവിലേക്ക് 16ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
അറിയിപ്പ്
കൂടിക്കാഴ്ച 16ന്
ഇരിങ്ങാലക്കുട∙ ഗവ. മോഡൽ ബോയ്സ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ഇംഗ്ലിഷ് (സീനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 16ന് 11ന് നടക്കും. 9446228525
സീനിയർ റിസേർച്ച് ഫെലോ ഒഴിവ്
പുതുക്കാട് ∙പ്രജ്യോതി നികേതൻ കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ഗവേഷണ പദ്ധതിയിൽ സീനിയർ റിസേർച്ച് ഫെലോയുടെ ഒഴിവുണ്ട്. ജൂലൈ 3നു മുൻപായി അപേക്ഷിക്കണം. 9495842845.
മെഡിക്കൽ ക്യാംപ് നാളെ
തൃക്കൂർ∙ സേവാഭാരതി തൃക്കൂർ യൂണിറ്റും, ഹേമാസ് ക്ലിനിക്കും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് നാളെ 8 മുതൽ 1 വരെ നടക്കും. ഫോൺ:9400503948.
യോഗ ഇൻസ്ട്രക്ടർ
മാടക്കത്തറ∙ പഞ്ചായത്തിലെ വനിതകൾക്കുള്ള യോഗ ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 17നു 2നു പഞ്ചായത്ത് ഓഫിസിൽ. വനിതാ പരിശീലകർക്ക് മുൻഗണന.
സ്പോട് അഡ്മിഷൻ
പുത്തൂർ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് സ്പോട് അഡ്മിഷൻ വഴി 20നകം അപേക്ഷിക്കണം.പ്രായപരിധി: 15 മുതൽ 23 വരെ. യോഗ്യത: പത്താം ക്ലാസ്. ഫോൺ :8592067246.
ബിബിഎ സീറ്റ് ഒഴിവ്
തൃശൂർ∙ സി.അച്യുതമേനോൻ ഗവ. കോളജിലെ അഞ്ചാം സെമസ്റ്റർ ബിബിഎ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാലാം സെമസ്റ്റർ മാർക്ക് ലിസ്റ്റ് ,എസ്എസ്എൽസി, പ്ലസ്ടു മാർക്ക് ലിസ്റ്റ് എന്നിവയുടെ കോപ്പികൾ സഹിതം 20ന് 2ന് മുൻപായി അപേക്ഷിക്കണം.
ലഹരി വിരുദ്ധ ക്ലാസ്
ആനന്ദപുരം∙ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട സിവിൽ എക്സൈസ് ഓഫിസർ പി.എം.ജമീർ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് ടി.എസ്.മനോജ് കുമാർ, ബിനു ജി.കുട്ടി എന്നിവർ പ്രസംഗിച്ചു.
നീന്തൽ പരിശീലനം
തൃശൂർ ∙ കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഇക്വിബീയിങ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാഴ്ചപരിമിതിയുള്ളവരെ നീന്തൽ പഠിപ്പിക്കുന്നതിനു നീന്തൽ പരിശീലകർക്കു പരിശീലന നൽകും. 15, 16 തീയതികളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിലും ജില്ലാ അക്വാറ്റിക് കോംപ്ലക്സിലുമാണു പരിശീലനം.