
മേട വിഷുപ്പുലരിയിൽ കണി കണ്ടുണരാം, കമലനേത്രനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടകര ∙ നെല്ലായിയിൽ ദേശീയപാതയോരത്തെ വാടക വീടും മുറ്റവും നിറയെ രാജസ്ഥാൻ സ്വദേശിയായ ബാബുലാലും സഹായികളും തീർത്ത കൃഷ്ണ വിഗ്രഹങ്ങളാണ്. മേട വിഷുപ്പുലരിയിൽ കണി കണ്ടുണരാനും പ്രാർഥിക്കാനും ആയിരക്കണക്കിന് കൃഷ്ണ വിഗ്രഹങ്ങളാണ് വിൽപനക്കായി ഒരുക്കിയിരിക്കുന്നത്. വിഷുവിന് രണ്ട് ദിവസം ബാക്കി നിൽക്കെ റബർ മോൾഡിൽ ജിപ്സം ഒഴിച്ച് ഉണ്ടാക്കി ചായം പൂശി ആകർഷകമാക്കിയ കൃഷ്ണ വിഗ്രഹങ്ങളാണ് ഇവർ മറ്റുള്ള ജില്ലകളിലേക്കും കയറ്റി അയയഅക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശി ബാബുലാലിന്റെ മേൽനോട്ടത്തിൽ 12 വർഷത്തോളമായി നെല്ലായിയിൽ വീട് വാടകയ്ക്കെടുത്ത് സഹായികളെയും കൂട്ടി നിർമാണം തുടങ്ങിയിട്ട്. അരയടി മുതൽ നാലടി വരെ ഉയരമുള്ള വിഗ്രഹങ്ങൾക്ക് 250 മുതൽ 1300 രൂപ വരെയാണ് വില.