പെരുമ്പിലാവ് ∙ യെമന്റെ പരമ്പരാഗത പാചകരീതിയും രുചിക്കൂട്ടും കൊണ്ട് ശ്രദ്ധേയമാവുകയാണ് പെരുമ്പിലാവിലെ ‘യെമൻ ടച്ച്’ ബിരിയാണിക്കഞ്ഞി. പെരുമ്പിലാവ് പ്രിയ റോഡ് പെരിങ്ങാവിൽ വീട്ടിൽ അബ്ദുല്ല -സുലൈഖ ദമ്പതികൾ തയാറാക്കി നോമ്പുതുറയ്ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഈ യെമൻ വിഭവം ആസ്വദിക്കാൻ അയൽ ജില്ലകളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്.
പെരുമ്പിലാവിലെ മസ്ജിദുറഹ്മ, അൽനൂർ മസ്ജിദ് എന്നിവിടങ്ങളിൽ ദിവസവും ഇരുനൂറോളം പേർക്കാണു ബിരിയാണിക്കഞ്ഞി വിളമ്പുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപു പൊന്നാനിയിലെത്തിയ യെമൻ പൗരന്മാരിൽ നിന്നാണു ഈ വിഭവം കേരളത്തിലെത്തുന്നത്. പെരുമ്പിലാവിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ മേലേടത്ത് നൂറാനിയാണ് ഇതിന്റെ പാചകരീതി അബ്ദുല്ലയ്ക്കും സുലൈഖക്കും കൈമാറിയത്.
വഴുതന, ബീൻസ്, ഉരുളക്കിഴങ്ങ്, പയർ തുടങ്ങിയ പച്ചക്കറികളും ഇറച്ചിയും പ്രത്യേക മസാലക്കൂട്ടുകളും ചേർത്താണു കഞ്ഞി തയാറാക്കുന്നത്. ഇവ നന്നായി വേവിച്ച ശേഷം ചെറിയ ഉള്ളിയും നെയ്യും ചേർക്കും.
അബ്ദുല്ലയുടെ വീട്ടിൽ തയാറാക്കുന്ന കഞ്ഞി ഇവർ തന്നെ പള്ളികളിൽ എത്തിക്കും.
നോമ്പുതുറയ്ക്ക് പള്ളികളിൽ എത്തുന്നവർക്കും വീട്ടിലേക്കു കൊണ്ടു പോകുന്നവർക്കും സൗജന്യമായി വിതരണം ചെയ്യും. മസ്ജിദുറഹ്മ ജുമാമസ്ജിദ് സെക്രട്ടറി പി.എ.ഷഹീദ്, കമ്മിറ്റി അംഗങ്ങളായ മുഹമ്മദുകുട്ടി പാതാക്കര, കെ.എം.അബ്ദുൽ റഹ്മാൻ, മസ്ജിദ് നൂർ ജുമാമസ്ജിദ് പ്രസിഡന്റ് എം.എ.കമറുദ്ദീൻ, ട്രഷറർ എം.എൻ.സലാഹുദ്ദീൻ, ഹുസൈൻ തുടങ്ങിയവരാണു വിതരണത്തിനു നേതൃത്വം നൽകുന്നത്.
ഒരു ദിവസം മൂവായിരത്തോളം രൂപ കഞ്ഞി തയാറാക്കാൻ ചെലവുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

