നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ചാലക്കുടി ടൗണിൽ പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ കർശനമായി പ്രാബല്യത്തിൽ വരുത്തി. പുതിയ യാത്രാ സംവിധാനങ്ങളുടെ ഭാഗമായി നഗരത്തിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ റൂട്ടുകളിലും പ്രധാന ബസ് സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കിക്കൊണ്ട് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ഈ ദൗത്യത്തിൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പൂർണ്ണമായ സഹകരണമുണ്ടാകണമെന്ന് നഗരസഭാധ്യക്ഷ ആലീസ് ഷിബു അഭ്യർത്ഥിച്ചു. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ മിക്ക പ്രധാന റോഡുകളിലും വാഹനങ്ങളുടെ പാർക്കിങ് പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
റൂട്ട് മാറ്റം, പുതിയ ബസ് സ്റ്റോപ്പുകൾ, കർശനമായ പാർക്കിങ് നിരോധനം എന്നിവയാണ് പുതിയ ട്രാഫിക് പരിഷ്കാരത്തിലെ പ്രധാന സവിശേഷതകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

