കൊടുങ്ങല്ലൂർ ∙ അഴീക്കോട് കടലിൽ അയൽ സംസ്ഥാന ബോട്ടുകൾ നിരോധിത പെലാജിക് വല ഉപയോഗിച്ചു മീൻപിടിത്തം നടത്തിയതിനെ തുടർന്നു കടലിൽ സംഘർഷം. രണ്ടു ബോട്ടുകൾ മത്സ്യത്തൊഴിലാളികൾ പിടികൂടി.
അഴീക്കോട് ലൈറ്റ് ഹൗസിനു പടിഞ്ഞാറ് വശം ഇന്നലെ പുലർച്ചെ ആറിന് ആയിരുന്നു സംഭവം. മത്സ്യബന്ധനം നടത്തിയ കർണാടക റജിസ്ട്രേഷനിലുള്ള ബോട്ടുകൾ ആണ് പിടികൂടിയത്.
ബോട്ടുകൾ പിന്നീട് ഫിഷറീസ് വകുപ്പിനു കൈമാറി. ബോട്ടുകൾ പെലാജിക് വല ഉപയോഗിക്കുന്നതു ശ്രദ്ധയിൽ പെട്ട
പരമ്പരാഗത മത്സ്യ തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയെങ്കിലും അയൽ സംസ്ഥാന ബോട്ടുകൾ ഗൗനിച്ചില്ല.
ഇതേത്തുടർന്നു നാൽപതിലേറെ പരമ്പരാഗത വള്ളങ്ങൾ അയൽ സംസ്ഥാന ബോട്ടുകളെ തടയുകയും പിടികൂടുകയും ചെയ്തു.
പൊലീസിനെയും ഫിഷറീസ് അധികൃതരെയും വിവരം അറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃതർ എത്തിയതെന്നാരോപിച്ചുതൊഴിലാളികൾ കരയിൽ പ്രതിഷേധിച്ചു. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ തൊഴിലാളികളും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് അധികൃതരും തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു.
പിടികൂടിയ ബോട്ടുകൾക്കെതിരെ നിയമ നടപടിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.ബോട്ടിൽ നിറയെ ചെറു മത്തി, ചെറിയ കിളിമീൻ എന്നിവയുണ്ടായിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീൻപിടിച്ചു കഴിഞ്ഞു തിരിച്ചതിനു ശേഷം മംഗളൂരു ഭാഗത്തുള്ള ബോട്ടുകൾ നിയമ ലംഘനങ്ങൾ നടത്തുന്ന കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരത്തെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]