പുല്ലൂർ ∙ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ചിറയോരം ടൂറിസത്തിന്റെ മാറ്റുകൂട്ടാൻ ബോട്ടിങ് ആരംഭിക്കുന്നു.
ഇതിന്റെ ഭാഗമായി ചിറയിൽ നടത്തിയ ബോട്ടിങ് ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ചു. മൂന്ന് ഘട്ടങ്ങളിലായി പൂർത്തീകരിക്കുന്ന ചിറയോരം ടൂറിസത്തിന്റെ രണ്ടു ഘട്ടങ്ങളിലെ നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞ കഴിഞ്ഞ മാസമാണ് നാട്ടുകാർക്കായി പ്രവർത്തനം ആരംഭിച്ചത്.2026 മാർച്ചിൽ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ കുട്ടികളുടെ പാർക്കും ബോട്ടിങ്ങുമാണ് സജ്ജമാക്കുന്നത്.
ഇതിന്റെ ഭാഗമായി കലക്ടർ അർജുൻ പാണ്ഡ്യന്റെ നിർദേശ പ്രകാരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇടപെടലിൽ പൂമല ഡാമിൽ നിന്നും രണ്ടു ബോട്ടുകൾ എത്തിച്ചാണ് ട്രയൽ റൺ നടത്തിയത്. രണ്ട് മാസത്തിനുള്ളിൽ ബോട്ടിങ് ആരംഭിക്കും.നിലവിൽ രണ്ടു ബോട്ടുകൾ ഇതിനായി സജ്ജമാണ്. രണ്ടു ബോട്ടുകൾ കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് ചിൽഡ്രൻസ് പാർക്കിന്റെ നിർമാണവും ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]