തിരുവില്വാമല ∙ പാലക്കാട് റോഡിൽ മലേശമംഗലത്ത് ഇറക്കി വച്ചിരുന്ന 58 ടാർ വീപ്പകൾ മോഷണം പോയ കേസിലെ പ്രതികളെ കണ്ടെത്താൻ പഴയന്നൂർ പൊലീസ് കേരളത്തിലും തമിഴ്നാട്ടിലുമായി പരിശോധിച്ചതു മുന്നൂറോളം സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി പേട്ട
റഹ്മത്ത് നഗർ ഷേക്ക് മൊയ്തീൻ (48), പാലക്കാട് പരുത്തിപ്പുള്ളി മാരിയിൽ അയ്യപ്പൻകുട്ടി (50) എന്നിവരെ അറസ്റ്റ് ചെയ്തു. ഇനിയും പ്രതികളെ കണ്ടെത്താനുണ്ടെന്നു പൊലീസ് അറിയിച്ചു. ടാർ വീപ്പകൾ നഷ്ടപ്പെട്ടതു സംബന്ധിച്ചു റോഡ് നിർമാണ കരാറുകാരനായ മണ്ണുത്തി സ്വദേശി എൽദോ കുര്യൻ ഓഗസ്റ്റ് 11നാണു പരാതി നൽകിയത്.
ഓഗസ്റ്റ് 3നും 10നും ഇടയ്ക്കു ടാർ വീപ്പകൾ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി.
സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, കുന്നംകുളം എസിപി സന്തോഷ് കുമാർ എന്നിവരുടെ നിർദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ടാർ വീപ്പകൾ ഓഗസ്റ്റ് 8നു രാത്രി തമിഴ്നാട്ടിലേക്കു കടത്തിയതായി തെളിഞ്ഞു. ഗോവിന്ദാപുരം എക്സൈസ് ഓഫിസിലെയും തമിഴ്നാട് ആനമല പൊലീസ് സ്റ്റേഷനിലെയും സിസി ടിവികളിലെ ദൃശ്യങ്ങളാണു നിർണായക തെളിവായത്.
6.25 ലക്ഷം രൂപ വില വരുന്ന ടാർ തമിഴ്നാട്ടിലെ ഗവ.
കരാറുകാരനായ അലിഭായ് എന്നയാൾക്ക് 4 ലക്ഷം രൂപയ്ക്കു വിറ്റതായി കണ്ടെത്തി. ടാർ വീപ്പകൾ കോയമ്പത്തൂർ മധുക്കരയിൽ നിന്നും വാഹനങ്ങൾ തിരുനെൽവേലിയിൽ നിന്നും കണ്ടെടുത്തു.
എസ്എച്ച്ഒ കെ.എ.മുഹമ്മദ് ബഷീർ, എസ്ഐമാരായ എം.വി.പൗലോസ്, എം.എഫ്.ലിപ്സൺ, പൊലീസുകാരായ എം.മനീഷ്, ഹരി, എം.ശിവകുമാർ, വി.വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]