ചേർപ്പ് ∙ വല്ലച്ചിറ തൊട്ടിപ്പറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിൽ നിന്ന് 20 ഗ്രാം തൂക്കം വരുന്ന സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരി വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശേരി വീട്ടിൽ വിപിനെ (35) അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന തിരുവാഭരണങ്ങൾ ഓഗസ്റ്റ് 4ന് വൈകിട്ട് 7നും പിറ്റേന്ന് വെളുപ്പിന് 6.15നും ഇടയിലുള്ള സമയത്താണ് മോഷണം പോയത്.
ക്ഷേത്രം ട്രഷറർ വല്ലച്ചിറ സ്വദേശി തൊട്ടിപ്പറമ്പിൽ വീട്ടിൽ ഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
മോഷണശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കുവാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്നും ക്ഷേത്രത്തെ കുറിച്ച് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും വ്യക്തമായിരുന്നു.
തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവരെയെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
നിരീക്ഷണത്തിലാക്കിയവരിൽ മുൻ പൂജാരിയായ ബിപിനും ഉൾപ്പെട്ടിരുന്നു. ഇയാളെ രഹസ്യമായി നിരീക്ഷിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് ബിപിൻ തന്നെയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബിപിനെ വയനാട് മീനങ്ങാടിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട
ഡിവൈഎസ്പി: സി.എൽ.ഷാജി, മുൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, ചേർപ്പ് ഇൻസ്പെക്ടർ എം.എസ്.ഷാജൻ, എസ്ഐമാരായ കെ.എസ്.സുബിന്ത്, സജിപാൽ, എഎസ്ഐ ജോയ് തോമസ്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]