മുല്ലശേരി ∙ കോൾപാടങ്ങളിൽ കളകളുടെ രൂപത്തിൽ വരിനെല്ല് നിറഞ്ഞ് കർഷകർ ദുരിതത്തിലായി. നെല്ല് പോലെ വളരുന്ന ഇതിൽ പതിര് മാത്രമാണ് ഉണ്ടാകുക.
നെല്ലിനെക്കാൾ കൂടുതൽ വേഗത്തിൽ വളർന്ന് നെല്ലിനെ നശിപ്പിക്കും. തുടക്കത്തിൽ പൂട്ട് നടത്തി ഇൗ കള നശിപ്പിക്കാൻ കർഷകർക്ക് അധിക ചെലവ് വേണ്ടിവരും.
ഇങ്ങനെ നശിപ്പിച്ചാലും നെല്ലിനൊപ്പം വീണ്ടും വളരും. നെല്ല് കതിരിടുന്നതിന് മുൻപ് വരിനെല്ല് വളർന്ന് നെല്ലിനെ മൂടും.
സൂര്യപ്രകാശം ലഭിക്കാതെ നെല്ലിന്റെ വളർച്ച മുരടിക്കുകയും വിളവിൽ ഗണ്യമായ കുറവ് വരികയും ചെയ്യും.
മറ്റു കളകളെ നശിപ്പിക്കാനുള്ള കളനാശിനികൾ വരിനെല്ലിന് ഫലപ്രദമല്ല. കൈകൊണ്ട് വലിച്ചുകളയുകയാണ് ഫലപ്രദമായ മാർഗം.
പക്ഷേ ഇതിന് കൂലി ചെലവ് കൂടും. ജലനിയന്ത്രണത്തിലൂടെ ചെറിയ തോതിൽ വരിനെല്ല് നിയന്ത്രിക്കാനാകുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ശാശ്വതമായി പ്രശ്നം പരിഹരിക്കാൻ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]