കോട്ടപ്പടി ∙ ശ്രീപരദേവത ക്ഷേത്രത്തിൽ നാട്ടുകൂട്ടം വിളക്കാഘോഷ കമ്മിറ്റിയുടെ അയ്യപ്പൻ വിളക്ക് ഇന്ന് ആഘോഷിക്കും. വൈകിട്ട് 6ന് കോട്ടപ്പടി തമ്പുരാൻപടി ആൽക്കൽ ബ്രഹ്മരാക്ഷസൻ ക്ഷേത്രത്തിൽ നിന്ന് താലം, നാഗസ്വരം, ഉടുക്കുപാട്ട്, കാവടിയാട്ടം എന്നിവയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9ന് ശ്രീപരദേവത ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് അന്നദാനം.
ഗുരുവായൂർ ∙ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മമ്മിയൂർ അയ്യപ്പഭക്തസംഘം നടത്തുന്ന ദേശവിളക്കും അന്നദാനവും ശനിയാഴ്ച . പുലർച്ചെ നിർമാല്യദർശനം, കാലത്ത് 5ന് കേളി.
6ന് മമ്മിയൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പിനു ശേഷം മനോഹരൻ ഗുരുസ്വാമി വിളക്കു പന്തലിൽ പ്രതിഷ്ഠാകർമം നിർവഹിക്കും. തുടർന്ന് പുഷ്പാഭിഷേകം. കാലത്ത് 7ന് ഗുരുവായൂർ കൃഷ്ണകുമാറിന്റെ അഷ്ടപദി, 9ന് ഗുരുവായൂർ മുരളിയുടെ നാഗസ്വരം.
10ന് ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന ‘വയലിൻ വിസ്മയം’.
സന്ധ്യയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പിന് ആന, പഞ്ചവാദ്യം, നാഗസ്വരം, താലം എന്നിവ അകമ്പടിയാകും. രാത്രി 7ന് ജി.കെ.പ്രകാശൻ നയിക്കുന്ന സമ്പ്രദായ ഭജന.
രാത്രി 10ന് ശാസ്താംപാട്ട്. പാൽക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ. പതിനായിരത്തിലേറെ ഭക്തർക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടാകുമെന്ന് മമ്മിയൂർ അയ്യപ്പഭക്ത സംഘം ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്, കെ.കെ.ഗോവിന്ദദാസ്, പി.സുനിൽകുമാർ, അനിൽ ചിറയ്ക്കൽ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

