
ചാലക്കുടി ∙ നഗരസഭയ്ക്കു മാലിന്യശേഖരണത്തിന് ഇനി ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തം. വീതി കുറഞ്ഞ റോഡുകളിലൂടെ എത്തി വീടുകളിലും സ്ഥാപനങ്ങളിലും നിന്നു മാലിന്യം ശേഖരിക്കാൻ ഈ ഓട്ടോ സഹായിക്കും.
വലിയ വാഹനങ്ങൾ പോകാവുന്ന വഴികളിലേക്കു മാലിന്യം എത്തിക്കാനായി ഉപയോഗിക്കാവുന്ന ഓട്ടോറിക്ഷ കൊക്കക്കോള കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണു നഗരസഭയ്ക്കു ലഭ്യമാക്കിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരമാണു കമ്പനി വാഹനം നഗരസഭയ്ക്കു ലഭ്യമായതെന്നു നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അറിയിച്ചു.
ഭാരിച്ച ഇന്ധനച്ചെലവില്ലാതെ വാഹനം പ്രവർത്തിപ്പിക്കാനാകുമെന്നതാണു പ്രധാന മെച്ചം.
ഹരിതകർമസേനാ അംഗങ്ങളായ വനിതകളാണു ഓട്ടോറിക്ഷ ഓടിക്കുക. നിലവിൽ 2 ഹരിതകർമസേനാംഗങ്ങൾക്കാണു ഓട്ടോറിക്ഷാ ഡ്രൈവിങ് ലൈസൻസുള്ളത്.
ഭാവിയിൽ കൂടുതൽ വനിതാ ഡ്രൈവർമാരെ നിയോഗിക്കാനും പദ്ധതിയുണ്ട്. മാലിന്യം തരംതിരിച്ചു ശേഖരിക്കാനുള്ള സംവിധാനം ഓട്ടോറിക്ഷയിലുണ്ട്. വാഹനത്തിന്റെ പ്രവർത്തനോദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ഉപാധ്യക്ഷ സി.ശ്രീദേവി, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ്.ചിറയത്ത്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ കെ.വി.പോൾ, ആനി പോൾ, എം.എം.അനിൽകുമാർ, മുൻ നഗരസഭാധ്യക്ഷരായ വി.ഒ.പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു, നഗരസഭാ കൗൺസിലർമാരായ തോമസ് മാളിയേക്കൽ, വത്സൻ ചമ്പക്കര, ജോജി കാട്ടാളൻ, കെ.പി.ബാലൻ, ജിജി ജോൺസൺ, സൂസമ്മ ആന്റണി, സിന്ധു ലോജു, നഗരസഭാ ഹെൽത്ത് സൂപ്രണ്ട് സി.സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]