
തൃശൂർ ∙ ഇക്കണ്ട വാരിയർ റോഡിൽ അപകടക്കെണിയായി മാറിയ റൗണ്ട് എബൗട്ട് കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ നവീകരിക്കും.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വേഗനിയന്ത്രണ സംവിധാനം സ്ഥാപിക്കാനാണ് നീക്കം. റോഡ് പുനർനിർമിച്ചപ്പോൾ വാഹനങ്ങളുടെ വേഗം കൂടിയതും അശാസ്ത്രീയമായ റൗണ്ട് എബൗട്ട് നിർമാണവും മൂലം ഇവിടെ അപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് തീരുമാനം.
4 ചുറ്റിലും റിഫ്ലക്ടറുകൾ വയ്ക്കാൻ റൗണ്ട് എബൗട്ട് നിർമിച്ചു പരിപാലിക്കുന്ന മിഷൻ ക്വാർട്ടേഴ്സ് പൗരസമിതിയോട് നിർദേശിച്ചിട്ടുണ്ടെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു.
കത്തു നൽകിയാൽ വേഗ നിയന്ത്രണങ്ങൾ സ്ഥാപിക്കുന്നതിനും അനുമതി നൽകുമെന്ന് മേയർ പറഞ്ഞു. ‘ഇവിടം സ്ഥിരം അപകടങ്ങൾ നടക്കുന്നതായി ഡിവിഷൻ കൗൺസിലർ ലീല വർഗീസ് മേയറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഇടപെടൽ.
പ്രധാന റോഡിൽ പടിഞ്ഞാറ്, കിഴക്കു ദിക്കുകളിലായാണ് വേഗ നിയന്ത്രണങ്ങൾ സ്ഥാപിക്കുന്നതെന്നും ആവശ്യമെങ്കിൽ ഒരടിയിൽ അധികം പുറത്തേക്കു തള്ളിനിൽക്കുന്ന ഒരു വട്ടം കുറയ്ക്കുമെന്നും പൗരസമിതി പ്രസിഡന്റ് ജോസ് സി.
മുണ്ടാടൻ പറഞ്ഞു. സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിന് അനുമതിക്കായി മേയർക്കു കത്തു നൽകിയതായും പറഞ്ഞു.
ജൂലൈ ഒന്നിന് അർധരാത്രി ഇക്കണ്ട വാരിയർ റോഡിൽ നിയന്ത്രണംവിട്ട
കാർ റൗണ്ട് എബൗട്ട് ഇടിച്ചു തകർത്തിരുന്നു. കാറിന്റെ മുൻവശം തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
റൗണ്ട് എബൗട്ട് തകർത്ത കാർ ഇടതുവശത്തെ നടപ്പാതയിൽ ഇടിച്ചാണു നിന്നത്. മാസങ്ങൾക്കു മുൻപും വാഹനമിടിച്ച് റൗണ്ട് എബൗട്ട് തകർന്നിരുന്നു.
മുടിക്കോട്ടെ സർവീസ് റോഡ് വീതികൂട്ടൽ തുടങ്ങിയില്ല
മുടിക്കോട് ∙ ദേശീയപാതയിലെ യാത്രാതടസ്സം നീക്കുന്നതിനു സർവീസ് റോഡിന്റെ വീതികൂട്ടുന്ന ജോലി തുടങ്ങാതെ ദേശീയപാതാ അതോറിറ്റി.
പാലക്കാട് ഭാഗത്തേക്കുള്ള റോഡിൽ വടക്കുഭാഗത്ത് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചും തെക്കുഭാഗത്ത് നേരത്തെ സ്ഥാപിച്ചിരുന്ന ഗർഡറുകൾ കൂടുതൽ നീക്കി സ്ഥാപിച്ചും വീതി കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. കെഎസ്ഇബിയുടെ നേതൃത്വത്തിൽ മുടിക്കോട് ശിവക്ഷേത്രത്തിനു സമീപത്തെ 6 പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു.
അടിപ്പാത നിർമാണത്തിനുള്ള മണ്ണു നിറയ്ക്കുന്നതിനു സ്ഥാപിച്ച ഗർഡറുകൾ മാറ്റുന്നതിനാണ് തീരുമാനിച്ചത്. എന്നാൽ ഇന്നലെ മഴയെത്തുടർന്ന് രൂപപ്പെട്ട
കുഴികൾ മണ്ണിട്ട് മൂടുന്ന ജോലികൾ മാത്രമാണ് നടന്നത്. തൊഴിലാളികളില്ലാത്തതിനാൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള ജോലികൾ പേരിനു മാത്രമായാണ് നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]