തിരുമുടിക്കുന്ന് ∙ നാടും നാട്ടുകാരും ഒന്നിച്ചപ്പോൾ കിഴക്കുമുറി ബ്രാഞ്ച് കനാലിനു കുറുകെ അപകടാവസ്ഥയിലായ രണ്ടു പാലങ്ങൾക്കു പുതുജീവൻ. പലരുടെയും സഹായവും പഞ്ചായത്ത് അംഗം ബിജോയ് വർഗീസ് പെരേപ്പാടനു ലഭിച്ച ഓണറേറിയവുമാണ് പദ്ധതിയുടെ ഫണ്ട്. 2 പാലത്തിനുമായി ഒരു ലക്ഷം രൂപയിലധികം ചെലവായി.തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിക്കും പിഎസ് എച്ച്എസ്എസ് സ്കൂളിനും സമീപമുള്ള പാലം 60,000 രൂപ ചെലവാക്കിയാണു വീതി കൂട്ടി നവീകരിച്ചത്.
കൈവരികൾ തകർന്ന പാലം വർങ്ങളായി അപകടാവസ്ഥയിലായിരുന്നു. പള്ളിയിലേക്കും സ്കൂളിലേക്കുമായി നൂറുകണക്കിനാളുകൾ ദിവസവും ആശ്രയിച്ചിരുന്ന പാലമാണിത്.
കൊരട്ടിയിലെ ജലസംഭരണി ഉദ്ഘാടനത്തിനു മന്ത്രി റോഷി അഗസ്റ്റിൻ എത്തിയപ്പോൾ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയെരുന്നെങ്കിലും മറുപടികൾ പോലും ലഭിച്ചിരുന്നില്ലെന്നു പഞ്ചായത്ത് അംഗം പറഞ്ഞു. കണ്ടംകുളത്തി കനാൽബണ്ട് ലിങ്ക് റോഡ്, പെരേപ്പാടൻ റോഡ് എന്നീ രണ്ടു പ്രാദേശിക റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണു രണ്ടാമത്തെ പാലം. 40,000 രൂപയോളം ചെലവാക്കിയാണ് ഈ പാലം സഞ്ചാര്യയോഗ്യമാക്കിയത്. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപു നിർമിച്ച നടപാലമാണു നാട്ടുകാർ കൈകോർത്തപ്പോൾ വലിയ വാഹനങ്ങൾക്കു കൂടി സഞ്ചരിക്കാവുന്ന രീതിയിൽ വികസിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]