തൃശൂർ ∙ സ്ത്രീകൾ കാർ ഓടിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാലത്ത് 18–ാം വയസ്സിൽ കാറോടിച്ച് തുടങ്ങി, 6 മാസം മുൻപ് വരെ കാറോടിച്ച കുട്ടനെല്ലൂർ മരിയാപുരം ഹിൽഗാർഡൻസിലെ പാനിക്കുളം വീട്ടിൽ തങ്കം പോൾ (96) യാത്രയായി. ഇന്നലെ ഉച്ചതിരിഞ്ഞ് തൃശൂരിലെ സൺ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇതുവരെയും ഒരു അപകടം പോലും പറ്റാതെയാണ് തങ്കം പോൾ കാറോടിച്ചിരുന്നത്. പഴയ കാറുകളും വിദേശ നിർമിത കാറുകളുമെല്ലാം ഓടിക്കുന്ന തങ്കം പോൾ ഡ്രൈവിങ് ലൈസെൻസെല്ലാം കൃത്യമായ പുതുക്കിയിരുന്നു.
പ്രായം ഒന്നിനും തടസ്സമല്ലെന്ന് ജീവിതം കൊണ്ടു തെളിയിച്ച് മാതൃകയായ ആളാണു തങ്കം പോൾ. 90–ാം വയസ്സിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തും തിളങ്ങിയിരുന്നു.
പരേതനായ ഡോ.
പാനികുളം പി.ജി.പോളിന്റെ ഭാര്യയാണ് തങ്കം പോൾ. കരസേനയിലെ സേവനത്തിനു ശേഷം മധുര ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറായിരുന്ന ഭർത്താവിനൊപ്പം മധുരയിൽ താമസിക്കുമ്പോഴായിരുന്നു തങ്കം പോൾ കാർ ഡ്രൈവിങ് പഠിച്ചത്. അന്ന് വയസ്സ് 18.
മകനെ സ്കൂളിൽ വിടാനും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനുമെല്ലാം കാറെടുത്ത് പോകുമ്പോൾ അയൽവാസികൾ ‘ഡ്രൈവിങ്ങെല്ലാം പെണ്ണുങ്ങളുടെ ജോലിയല്ല’ എന്ന് കളിയാക്കുമായിരുന്നു. തങ്കം പോൾ അതൊന്നും കൂസാറില്ലായിരുന്നു.
തിരക്കുള്ള ഡോക്ടറായ ഭർത്താവ് ജോലിസംബന്ധമായി ദിവസങ്ങളോളം യാത്രപോകും. അപ്പോഴെല്ലാം കുട്ടികളെയും കൂട്ടി തങ്കം പോൾ തനിയെ ഡ്രൈവ് ചെയ്ത് നാട്ടിലെത്തും.
ഭർത്താവും കുട്ടികളുമൊക്കയായി ഊട്ടി, കൊടൈക്കനാൽ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടൂർ പോകുമ്പോഴും കാറോടിക്കുന്നത് തങ്കം പോളായിരുന്നു.
അമേരിക്കയിലുള്ള മൂത്ത മകൻ ജോർജ് പോളിന്റെ കൂടെ കുറച്ചുകാലം താമസിച്ചപ്പോൾ കാനഡയിലേക്ക് മകനോടൊപ്പം കാർ ഡ്രൈവ് ചെയ്തിരുന്നതും അമ്മ തങ്കം പോളായിരുന്നു. 4 മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളുമടങ്ങുന്നതാണ് തങ്കം പോളിന്റെ കുടുംബം.
എല്ലാ മക്കളുടെ വീട്ടുകളിലേക്കും കാറോടിച്ചാണ് തങ്കം പോളിന്റെ യാത്ര. മകൻ വർഗീസ് പോളിനൊപ്പമായിരുന്നു താമസം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

