കയ്പമംഗലം ∙ പഞ്ചായത്തിൽ പൊതു കളിസ്ഥലം യാഥാർഥ്യമാകുന്നു. 16-ാം വാർഡിലെ 55 സെന്റ് സ്ഥലത്താണ് ആധുനിക രീതിയിൽ കളിസ്ഥലം ഒരുങ്ങുന്നത്.
ഒന്നര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, രണ്ട് മിനി ഷട്ടിൽ കോർട്ട് എന്നിവയാണ് നിർമിക്കുന്നത്.
ടോയ്ലറ്റ് ബ്ലോക്ക്, മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാന എന്നിവയും നിർമിക്കുന്നുണ്ട്. പിജി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഒരു വർഷമാണ് നിർമാണ കാലാവധി.
ഇ.ടി.ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.
പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ശകുന്തള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ പി.എ.ഇസ്ഹാഖ്, പി.എ.ഷാജഹാൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

