അഴീക്കോട് ∙ അഴീക്കോട് ഗവ. യുപി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിൽ വിദ്യാർഥികൾക്ക് ഇനി മുതൽ പഠനത്തിന് എസിയുടെ തണുപ്പ് കൂട്ടുണ്ടാകും.
എറിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലാസ്സ് മുറിയിൽ എസി സ്ഥാപിച്ചു. പഞ്ചായത്തിൽ ശീതീകരിച്ച ക്ലാസ്സ് മുറിയുള്ള ആദ്യ വിദ്യാലയമായി മാറുകയാണ് ഗവ.യു.പി സ്കൂൾ.
രണ്ടു ക്ലാസ് മുറികളിലാണ് നിലവിൽ എസി ഘടിപ്പിച്ചിട്ടുള്ളത്. വിദ്യാലയത്തിൽ നിലവിലുള്ള സോളർ സംവിധാനം വിപുലീകരിച്ചാണു എസി പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി കണ്ടെത്തുന്നത്.
ആറു ക്ലാസ്സ് മുറികളിലെ എസി പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി സോളർ സംവിധാനത്തിലുണ്ട്.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ ശീതീകരിച്ച ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ നജ്മൽ ഷക്കീർ അധ്യക്ഷത വഹിച്ചു.
പി.കെ.അസീം, സാറാബി ഉമ്മർ, പ്രധാന അധ്യാപക പുഷ്കല, പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, വൈസ് പ്രസിഡന്റ് ഷിബിന, മഞ്ജു, മനുജ എന്നിവർ പ്രസംഗിച്ചു. ഭാവിയിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.
രാജൻ പറഞ്ഞു. ഇതിനായി 10 ലക്ഷം രൂപ ചെലവിടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]