കൊരട്ടി ∙ ദേശീയപാതയിലെ അടിപ്പാതകളുടെ പൂർത്തീകരണത്തിനുള്ള നിർമാണപ്രവർത്തനങ്ങളിൽ മെല്ലെപ്പോക്ക് തുടരുന്നതു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇന്നലെ കരാർ കമ്പനി കൂടുതൽ തൊഴിലാളികളെ നിർമാണ സ്ഥലത്ത് എത്തിച്ചു. മുരിങ്ങൂരിലും ചിറങ്ങരയിലും വിരലിൽ എണ്ണാവുന്ന തൊഴിലാളികളെ വച്ചുള്ള തട്ടുമുട്ടു പണികൾ മാത്രമാണു നടത്തുന്നതെന്ന് ഇന്നലെ മലയാള മനോരമ നൽകിയ വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ രണ്ടിടത്തുമായി ഇരുപതിലേറെ തൊഴിലാളികൾ പണിക്കെത്തി.
പാർശ്വഭിത്തികൾ നിർമിക്കാനായി കോൺക്രീറ്റ് ബ്ലോക്കുകൾ യന്ത്ര സഹായത്തോടെ സ്ഥാപിക്കുന്ന ജോലികളും അതിനകത്ത് ജിയോ ടാഗ് വിരിച്ചു മണ്ണു നിറയ്ക്കുന്ന ജോലികളുമാണു പുരോഗമിക്കുന്നത്. മുരിങ്ങൂരിൽ ദേശീയപാതയ്ക്കു കുറുകെ നിർമിക്കുന്ന കനാലിന്റെ നിർമാണത്തിനായും കൂടുതൽ തൊഴിലാളികൾ എത്തി.
കനാലിന്റെ പാർശ്വഭിത്തി കോൺക്രീറ്റ് ചെയ്യാനായി തട്ട് ഒരുക്കി കമ്പികൾ ഘടിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. വരും ദിവസം തന്നെ പാർശ്വഭിത്തിയുടെ കോൺക്രീറ്റ് നടത്താനാണു ശ്രമം.
ഇതു പൂർത്തിയാക്കിയ ശേഷമാണ് അതിനു മുകളിൽ പാലം നിർമിക്കുക. കൊരട്ടിയിൽ ദേശീയപാതയ്ക്കു കുറുകെയുള്ള കാനയുടെ നിർമാണം ഉൾപ്പെടെ ജോലികളും പുരോഗമിക്കുകയാണ്.
മുരിങ്ങൂരിലും ചിറങ്ങരയിലും ഇന്നലെയും പല സമയത്തും ഗതാഗതക്കുരുക്കു തുടർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]