
ബിജെപി മാർച്ച് നടത്തി
തൃശൂർ ∙ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ ആശുപത്രിയിലേക്കു പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ പ്രഭാരി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധക്കാർ ആശുപത്രിയിലേക്കു പ്രവേശിക്കുന്നതു പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് അകത്തു പ്രവേശിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്നു പ്രതിഷേധക്കാർ റൗണ്ട് ഉപരോധിച്ചു. റോഡിൽ കിടന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡോ.ഭീം ജയരാജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.ബാബു, കെ.ആർ.ഹരി, വൈസ് പ്രസിഡന്റുമാരായ വി.ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറമ്പിൽ, സൗമ്യ സലേഷ്, ടി.സർജു, ജില്ലാ ട്രഷറർ വിജയൻ മേപ്രത്, എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
തൃശൂർ ∙ മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസിലേക്കു മാർച്ച് നടത്തി. പാറമേക്കാവ് ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.
ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞു. റോഡിൽ കിടന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, കാവ്യ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിമാരായ സുഷിൽ ഗോപാൽ, അഭിലാഷ് പ്രഭാകർ, ജി.നിഖിൽ കൃഷ്ണൻ, ജെറോൺ ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, അഞ്ജന എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]