
മുല്ലശേരി ∙ സെന്ററിലും പരിസരങ്ങളിലും പ്രധാന റോഡിൽ കുഴികൾ നിറഞ്ഞ് യാത്രാക്ലേശം രൂക്ഷമായി. ബ്ലോക്ക് ഓഫിസ് മുതൽ സെന്റർ വരെയാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
മുല്ലശേരി സെന്റർ മുതൽ തെക്കേ പെട്രോൾ പമ്പ് വരെ ചെറുതും വലുതുമായ ഒട്ടേറെ കുഴികളാണ് ഉള്ളത്. അപകടകരമായ രീതിയിലാണ് ഇരുചക്ര വാഹനങ്ങളും ഓട്ടോകളും കടന്ന് പോകുന്നത്. കുഴി വെട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ വാഹനാപകടങ്ങളും പതിവായി. വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളുടെ ആഴമറിയാനും കഴിയാത്ത സ്ഥിതിയാണ്. കുഴിയുള്ളിടത്ത് വാഹനങ്ങളുടെ മെല്ലെ പോക്ക് മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. ശാസ്ത്രീയമായ രീതിയിൽ കുഴികളടയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]