ചേർപ്പ് ∙ മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലെ അടുക്കളയിൽ ആറു നൂറ്റാണ്ടിലേറെ പഴക്കമുള്ള തേക്ക് മരം കൊണ്ടുണ്ടാക്കിയ മേശ.പെരുമ്പിള്ളിശേരി സ്വദേശി കുമാരൻ സമ്മാനിച്ചതാണ് പഴക്കത്തിന്റെ പ്രൗഡിയുള്ള ഈ മേശ. മൂന്നുവർഷം മുൻപ് കുമാരൻ കുമളി തോപ്രാംകുടിയിലെ സർക്കാർ കൂപ്പിൽ നിന്ന ലേലം ചെയ്തെടുത്ത ഈ തടി പ്രമുഖ വ്യവസായി എം.എ.യൂസഫലി പുതുതായി പണിയുന്ന വീടിന് വേണ്ടി ഉപയോഗിച്ചിരുന്നു.
തേക്കിന്റെ പഴക്കം വാർത്തകളിൽ നിന്നറിഞ്ഞ മോഹൻലാൽ രണ്ടുമാസം മുൻപാണ് മരത്തിന്റെ ബാക്കി അന്വേഷിച്ച് കുമാരന്റെ കമ്പനിയിലെത്തിയത്.
480 സെന്റിമീറ്റർ ചുറ്റളവും 20 മീറ്റർ നീളവുമുണ്ടായിരുന്ന തടിയുടെ ഭൂരിഭാഗവും യൂസഫലി കൊണ്ടുപോയെന്നു പറഞ്ഞ കുമാരൻ അവശേഷിക്കുന്ന കടഭാഗമടക്കമുള്ള ചെറിയ കഷണങ്ങളുപയോഗിച്ച് ഒരു ഊണുമേശ പണിത് നൽകാമെന്ന് അന്ന് വാക്ക് നൽകിയിരുന്നു. പെരുമ്പിള്ളിശേരിയിൽ സാജ് ടിമ്പേഴ്സ് എന്ന കമ്പനി നടത്തുന്ന കുമാരൻ കമ്പനിയുടെ 75ാം വാർഷിക സമ്മാനമായാണ് മോഹൻലാലിന് മേശ നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

