തൃശൂർ ∙ സുരേഷ് ഗോപിയുടെ കഠിനാധ്വാനം മുതൽക്കൂട്ടാകുമെന്നും കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്നും നടിയും ബിജെപി തമിഴ്നാട് സംസ്ഥാന ഉപാധ്യക്ഷയുമായ ഖുശ്ബു സുന്ദർ. സുരേഷ് ഗോപി വിജയിച്ച തൃശൂരിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകും.
കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല. വട്ടപ്പൂജ്യമാണ് സർക്കാർ ചെയ്തത്.
ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല. എൽഡിഎഫ് വീണ്ടും വിജയം നേടുമെന്നും അധികാരത്തിൽ വരുമെന്നുമാണ് ചിലർ സ്വപ്നം കാണുന്നത്. എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്.
എ.പി.ജെ.അബ്ദുൽ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നതു നല്ലതാണ്. പക്ഷേ എല്ലാം ഇവിടെ അവസാനിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു.
പ്രചാരണത്തിന് ആവേശം പകർന്ന് ഖുശ്ബുവിന്റെ റോഡ് ഷോ
തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണത്തിന് ആവേശം പകർന്ന് നഗരത്തിൽ നടി ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ. ഇന്നലെ വൈകിട്ട് അയ്യന്തോളിലെ അമർജവാൻ ജ്യോതി ചത്വരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം കോർപറേഷൻ എൻഡിഎ സ്ഥാനാർഥികൾക്കൊപ്പമാണ് റോഡ് ഷോ ആരംഭിച്ചത്. ഒട്ടേറെ വാഹനങ്ങളും അകമ്പടിയായി.
സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ഇരുചക്ര വാഹനത്തിലും പങ്കെടുത്തു.
വിവിധ ഡിവിഷനുകളിലൂടെ സഞ്ചരിച്ച് സ്വരാജ് റൗണ്ടിലേക്കു പ്രവേശിച്ച റോഡ് ഷോ കോർപറേഷൻ ഓഫിസ് പരിസരത്തു സമാപിച്ചു. സമാപന സമ്മേളനം ഖുശ്ബു സുന്ദർ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, നേതാക്കളായ എ.നാഗേഷ്, രവികുമാർ ഉപ്പത്ത്, സുധീഷ് മേനോത്തുപറമ്പിൽ, വി.ആതിര എന്നിവർ നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

