തൃശൂർ∙ റോട്ടറി ക്ലബ് ഓഫ് തൃശൂരിന്റെയും, സെന്റ് മേരീസ് കോളജ് റോട്ടറാക്ട് ക്ലബിന്റെയും ആഭിമുഖ്യത്തിൽ, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നതിനെതിരെ തൃശൂർ നഗരത്തിലെ കടകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി, സെന്റ് മേരീസ് കോളജ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥിനികൾ നിർമിച്ച 500 ഓളം പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകൾ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മീന.കെ.
ചെറുവത്തൂരിൽ നിന്നും റോട്ടറി ക്ലബ് പ്രസിഡന്റ് സന്തോഷ് ടി.പി. ഏറ്റുവാങ്ങി.
ഈ ചടങ്ങിന് ശേഷം, റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ 40-ഓളം കോളജ് വിദ്യാർഥിനികൾ തൃശൂർ നഗരത്തിലെ കടകളിൽ, ഈ പേപ്പർ ബാഗുകൾ സൗജന്യമായി വിതരണം നടത്തുകയും, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപേക്ഷിക്കുവാൻ അഭ്യർഥിക്കുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]