വൈദ്യുതി മുടങ്ങും
തൃശൂർ ∙ കുണ്ടുപാറ ലൈനിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും. തൃശൂർ ∙ മോത്തിമഹൽ ഹോട്ടൽ പരിസരം (എംജി റോഡ്, ആർഒബിക്കു പടിഞ്ഞാറ്), പാറയിൽ ലെയിൻ, പാസ്പോർട്ട് ഓഫിസ് പരിസരം, പേട്ടയിൽ ലെയിൻ, നേതാജി റോഡ് പരിസരം, മെന്റൽ ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.
ശുദ്ധജലവിതരണം മുടങ്ങും
തൃശൂർ ∙ കോർപറേഷൻ പരിധിയിൽ കുടിവെള്ള പൈപ്പുകളുടെ ചോർച്ചകൾ അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് രാവിലെ മുതൽ ശുദ്ധജലവിതരണം പൂർണമായി തടസ്സപ്പെടും.
ഒല്ലൂർ∙ എടക്കുന്നി, കുട്ടനെല്ലൂർ, അഞ്ചേരി, പടവരാട്, തൈക്കാട്ടുശ്ശേരി, എന്നീ പ്രദേശങ്ങളിൽ 8, 9, 10 തീയതികളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അധ്യാപക ഒഴിവ്
കട്ടിലപ്പൂവം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ.
മേലഡൂർ ∙ ഗവ.സമിതി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22നു 2ന്.
04802773500.
ഒഴിവ്
കുന്നംകുളം ∙ ആർത്താറ്റ് കുടുംബാരോഗ്യ കേന്ദ്രം മേഖലയിലുള്ള നഗരസഭാ മുപ്പത്തിരണ്ടാം വാർഡിൽ ആശ വർക്കറുടെ ജോലി ഒഴിവുണ്ട്. 11ന് മൂന്നിന് മുൻപ് ആർത്താറ്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷിക്കണം.
കൂടിക്കാഴ്ച 14ന് മൂന്നിന്.
ആയുർവേദ ചികിത്സ ക്യാംപ്
എരുമപ്പെട്ടി∙ ആറ്റത്ര സീനിയർ സിഎൽസിയുടെയും നെല്ലുവായ് ധന്വന്തരി ആയുർവേദ ഭവന്റെയും നേതൃത്വത്തിൽ 12ന് രാവിലെ 10.30 മുതൽ ആറ്റത്ര സെന്റ് ഫ്രാൻസിസ് എൽപി സ്കൂൾ ഹാളിൽ ആയുർവേദ ചികിത്സ ക്യാംപ് സംഘടിപ്പിക്കും. 8593074620.
നേത്ര പരിശോധന ക്യാംപ് നാളെ മുതൽ
ചെറുതുരുത്തി ∙ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം മൂന്നു ദിവസങ്ങളിലായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപിനു നാളെ തുടക്കമാകും.
രാവിലെ 9 മുതൽ നാലു വരെ പിഎൻഎൻഎം ആയുർവേദ കോളജ് ആശുപത്രിയിൽ ക്യാംപ് നടക്കും.
ജൈവ കൃഷിരീതി പരിശീലനം നാളെ മുതൽ
ആർത്താറ്റ് ∙ വാഴ കർഷകർക്ക് കൃഷിഭവൻ നാളെ 3ന് ജൈവ കൃഷിരീതി പരിശീലിപ്പിക്കും. 100 വാഴയെങ്കിലും കൃഷി ചെയ്യുന്നവർ ഇന്ന് അഞ്ചിന് മുൻപ് കൃഷിഭവനിൽ പേര് റജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫിസർ പറഞ്ഞു.
ഓഫിസ് ക്ലാർക്ക് നിയമനം
തൃശൂർ ∙ ഗവ.
എൻജിനീയറിങ് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായപരിശീലനം, കൺസൽറ്റൻസി, സ്പോൺസേഡ് റിസർച് സെല്ലിൽ ഓഫിസ് ക്ലാർക്ക് നിയമനം. നാളെ രാവിലെ 10ന് എൻജിനീയറിങ് കോളജിലെ സ്ഥാപനത്തിന്റെ ഓഫിസിൽ കൂടിക്കാഴ്ച.
0487 2334144. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]