
തൃശൂർ ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ തിമിര നിർണയ ക്യാംപ് ഇന്നു മുതൽ; തൃശൂർ ∙ തിമിര ബോധവത്കരണ മാസത്തോടനുബന്ധിച്ച് മലയാള മനോരമയും അശ്വിനി ജംക്ഷനിലുള്ള ട്രിനിറ്റി സൂപ്പർ സ്പെഷൽറ്റി കണ്ണാശുപത്രിയും ചേർന്ന് മലയാള മനോരമ വായനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് മുതൽ 30 വരെ. സൗജന്യ ഡോക്ടർ പരിശോധന, കംപ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന, ഒപ്റ്റോമെട്രിസ്റ് ഇവാലുവേഷൻ, കണ്ണിലെ പ്രഷർ ചെക്കപ്പ്, ഡയലേറ്റഡ് ഫണ്ടസ് ചെക്കപ്പ്, തിമിര നിർണയം, ലാസിക് സ്ക്രീനിങ് എന്നീ പരിശോധനകൾ സൗജന്യമാണ്. അതിനൂതന ഇംപോർട്ടഡ് ലെൻസ് ഉപയോഗിച്ചുള്ള തിമിര ശസ്ത്രക്രിയകൾക്ക് 15% ഇളവ്, കണ്ണട ഒഴിവാക്കാനുള്ള ലാസിക് ചികിത്സക്ക് 25% ഇളവ്, കണ്ണട ഫ്രെയിമുകൾക്ക് 25% ഇളവ് എന്നിങ്ങനെ ലഭിക്കും.ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് ഈ ആനുകൂല്യം. കൂടാതെ ആദ്യം റജിസ്റ്റർ ചെയ്തു ക്യാംപിൽ പങ്കെടുക്കുന്ന 50 പേർക്ക് വനിതാ മാഗസിൻ ആറുമാസത്തേക്ക് സൗജന്യമായി ലഭിക്കും. അടുത്ത 100 കുടുംബങ്ങൾക്ക് കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ആറുമാസത്തേക്ക് സൗജന്യമായി ലഭിക്കും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ട്രിനിറ്റി സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശുപത്രി – 8136906888.
അഭിമുഖം മാറ്റി
തൃശൂർ ∙ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് ഇന്ന് തീരുമാനിച്ചിരുന്ന അഭിമുഖം 9ലേക്കു മാറ്റി.
അസിസ്റ്റന്റ് പ്രഫസർ
തൃശൂർ ∙ ഗവ. മെഡിക്കൽ കോളജിൽ ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഡോക്ടർമാരെ നിയമിക്കുന്നു. 9ന് 10ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. 0487 2200310.
അപേക്ഷ ക്ഷണിച്ചു
കൊടുങ്ങല്ലൂർ ∙ എംഇഎസ് അസ്മാബി കോളജിൽ സ്പോർട്സ് ക്വോട്ടയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ബോക്സിങ്, കരാട്ടെ എന്നീ ഇനങ്ങൾക്ക് മുൻഗണന നൽകും. 0480 2850596.
അധ്യാപക ഒഴിവ്
തൃശൂർ ∙ രാമവർമപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ ഹിന്ദി അധ്യാപക തസ്തികയിൽ 2 ഒഴിവുകളിലേക്കു നിയമനം നടത്തുന്നു. കൂടിക്കാഴ്ച 13ന് 11ന്. 0487 2332340, 9446788320.
ചാലക്കുടി ∙ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 13നു 2ന്.
സിലക്ഷൻ ട്രയൽസ്
തൃശൂർ ∙ സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീം സിലക്ഷൻ ട്രയൽസ് നാളെ 2.30ന് കേരളവർമ കോളജ് ഗ്രൗണ്ടിൽ നടക്കും. 2010 ജനുവരി ഒന്നും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം. 0487 2334698.