
പൈപ്പ് പൊട്ടി: ടാറിങ് കഴിഞ്ഞ റോഡ് വെട്ടിപ്പൊളിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റാട്ടുകര∙ കഴിഞ്ഞ ദിവസം ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് ജലനിധി അധികൃതർ വെട്ടിപ്പൊളിച്ചു. ശുദ്ധജല പൈപ്പ് പൊട്ടിയതിനെതുടർന്നാണ് റോഡ് വെട്ടിപ്പൊളിച്ചത്. താമരപ്പിള്ളി – ചൊവ്വല്ലൂർപ്പടി മരാമത്ത് റോഡിൽ താമരപ്പിള്ളിക്കും ചിറ്റാട്ടുകരയ്ക്കും ഇടയിലുള്ള ഭാഗത്താണ് റോഡ് പൊളിച്ചത്. മരാമത്ത് വകുപ്പിനെ അറിയിക്കാതെയാണ് റോഡ് പൊളിച്ചതെന്ന ആക്ഷേപമുണ്ട്.