തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നശിച്ച വണ്ടികളുടെ എൻജിൻ, ഷാസി നമ്പറുകൾ പരിശോധിച്ച് ഉടമകളെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. മോട്ടർവാഹന വകുപ്പിന്റെ സഹായത്തോടെയാണു പൊലീസ് തിരച്ചിൽ നടത്തുന്നത്. പല ഇരുചക്ര വാഹനങ്ങളും തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിൽ കത്തിപ്പോയതുകൊണ്ടാണ് ഇങ്ങനെ തിരയേണ്ടി വരുന്നത്. വണ്ടികളിൽ എൻജിൻ, ഷാസി നമ്പറുകൾ പതിച്ച ഭാഗം വൃത്തിയാക്കിയെടുത്ത ശേഷമാണ് ഇതുപയോഗിച്ച് ഉടമയുടെ വിവരങ്ങൾ കണ്ടെത്തുന്നത്.
തീപിടിത്തത്തിൽ കത്തിയമർന്ന് പാർക്കിങ് കേന്ദ്രത്തിന്റെ മേലേക്കു പതിച്ച മേൽക്കൂരയിലെ ഇരുമ്പുഷീറ്റുകളും പൈപ്പുകളും കഴിഞ്ഞ ദിവസം മുറിച്ചുനീക്കിയിരുന്നു.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും അട്ടിമറിയില്ലെന്നതു വ്യക്തമായിരുന്നു. അടയാളങ്ങളൊന്നും ശേഷിക്കാതെ കത്തിച്ചാമ്പലായ വണ്ടികൾ കൃത്യമായി തിരിച്ചറിയാതെ വ്യക്തികൾക്കു കൈമാറിയാൽ തർക്കങ്ങൾക്കു സാധ്യത ഉണ്ടെന്നതു കണക്കിലെടുത്താണു ശാസ്ത്രീയ പരിശോധന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

