തൃശൂർ ∙ കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവാവ് പൊലീസ് പിടിയിൽ. തൃശൂർ കോർപറേഷൻ വൈദ്യുത വിഭാഗത്തിലെ കരാർ ജീവനക്കാരൻ കൂടിയായ പേരാമംഗലം സ്വദേശി ജിന്റോ (38) ആണു നെടുപുഴ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ എടിഎം തകർത്തു പണം കവരാൻ ശ്രമിച്ചതും ഇയാൾ തന്നെയാണെന്നു പൊലീസ് കണ്ടെത്തി. അക്കര ജ്വല്ലറിയിൽ ഞായർ പുലർച്ചെയായിരുന്നു മോഷണശ്രമം നടന്നത്.
പിൻഭാഗത്തെ വാതിൽ തകർത്ത് ജിന്റോ ഉള്ളിൽ കടന്നെങ്കിലും പൊലീസ് കൺട്രോൾ റൂമിലേക്ക് ഉടൻ സന്ദേശമെത്തി. പൊലീസ് പാഞ്ഞെത്തിയപ്പോഴേക്കും ജിന്റോയ്ക്കു രക്ഷപ്പെടാനായില്ല.
നാലു ലക്ഷം രൂപയുടെ സ്വർണ പണയ വായ്പ തിരിച്ചടയ്ക്കാനായിരുന്നു കവർച്ച. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]