കാട്ടൂർ ∙ ബേക്കറിയിൽ കയറി ജീവനക്കാരിയെ കുത്തിയ കേസിലെ പ്രതി പിടിയിൽ. യൂണിറ്റി ആശുപത്രിക്ക് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിനെയാണ് (26) എസ്എച്ച്ഒ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കാട്ടൂർ പോംപെ ജംക്ഷനിലെ ‘താടിമാമ’ ബേക്കറിയില ജീവനക്കാരി നെടുംപുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധുവിനെ (43) ആണ് ആക്രമിച്ചത്. ഇവർ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബേക്കറിയിൽ എത്തിയ പ്രതിയോടു പണം തരാതെ സാധനങ്ങൾ തരാൻ പറ്റില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വധശ്രമം, അടിപിടി, രാസലഹരി ഉപയോഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ജിതിൻ. ജിഎസ്ഐമാരായ സുധീർ, ഐ.ധനേഷ്, പൊലീസുകാരായ ഷിബു, രഞ്ജിത്ത്, അഭിലാഷ്, നിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

