ഓണാഘോഷം തൃശൂർ ∙ പെൻഷനേഴ്സ് സംഘ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി. സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവൻ, ജില്ലാ പ്രഭാരി ഉണ്ണിക്കൃഷ്ണൻ, ഇന്ദിരാദേവി, കനകവല്ലി, ഗീത, ദേവദാസ് വർമ എന്നിവർ പ്രസംഗിച്ചു.
സിനിമാതാരം നന്ദകിഷോർ കലാവിരുന്ന് അവതരിപ്പിച്ചു. തൃശൂർ ∙ അയ്യന്തോൾ റസിഡന്റ്സ് ഫോറത്തിന്റെ ഓണാഘോഷം ഡോ.അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു.
ഫോറം പ്രസിഡന്റ് ഇസ്മായിൽ ഷെറീഫ്, സെക്രട്ടറി ബി.സജിത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സമ്മേളനം
തൃശൂർ ∙ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനവും ഓണക്കിറ്റ് വിതരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുധീഷ് നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഓണക്കോടി നൽകി
തൃശൂർ ∙ കോർപറേഷൻ പരിധിയിലെ സ്കൂളുകളിലെ പാചക തൊഴിലാളികൾക്കു കെപിസിസി ഗാന്ധിദർശൻ സമിതി ഓണക്കോടി നൽകി. വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ജെ.ബിജു, വിവേകോദയം സ്കൂൾ പ്രിൻസിപ്പൽ പദ്മജ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശൻ സമിതി പ്രസിഡന്റ് എ.ആനന്ദൻ, സെക്രട്ടറി കെ.സി.റെജി, അംഗങ്ങളായ വി.സുകുമാരൻ, എ.എം.ജയ്സൺ, ടി.കൃഷ്ണകുമാർ, കെ.സുനിത, സൂസമ്മ ഡേവിസ്, രമ കൃഷ്ണകുമാർ, രാഹുൽ കുറ്റൂർ, അമൽ എന്നിവർ പ്രസംഗിച്ചു
വടക്കുന്നാഥ ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പണം
തൃശൂർ ∙ വടക്കുന്നാഥ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, അസി.കമ്മിഷണർ എം.മനോജ് കുമാർ, വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.രാജീവ് എന്നിവരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും കാഴ്ചക്കുല സമർപ്പിച്ചു. ധാരാളം ഭക്തരും കാഴ്ചക്കുല സമർപ്പിക്കാൻ എത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]