
തൃശൂർ ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഐടിഐ പ്രവേശനം : ചാലക്കുടി ∙ ഗവ. ഐടിഐയിൽ 20 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. ഓൺലൈൻ അപേക്ഷ 20ന് 5 വരെ സമർപ്പിക്കാം. http://www.itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും http://www.det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് വഴിയും അപേക്ഷിക്കാം. 0480 2701491.
അധ്യാപക ഒഴിവ്
കുഴിക്കാട്ടുശേരി ∙ സെന്റ് മേരീസ് ജിഎച്ച്എസ്എസിൽ മാത്തമാറ്റിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അപേക്ഷകൾ 10നകം ലഭിക്കണം. കൂടിക്കാഴ്ച 13ന്. 04802789300.
|കൊടകര∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭൂമിശാസ്ത്രം അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 9 ന് 11 ന് . 9446904351.
പ്രവേശനം ആരംഭിച്ചു
തൃശൂർ ∙ പീച്ചി ഗവ. ഐടിഐ എസ്സിവിടി ട്രേഡുകളിൽ ഓൺലൈൻ പ്രവേശനം ആരംഭിച്ചു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ എന്നീ ദ്വിവത്സര ട്രേഡുകളിലേക്കും ഏക വത്സര ട്രേഡായ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജിയിലേക്കുമാണു പ്രവേശനം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. 9495668972.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ കേരള കാർഷിക സർവകലാശാലയുടെ വിവിധ ക്യാംപസുകളിൽ 2025-26 അധ്യയന വർഷത്തിലെ പിഎച്ച്ഡി / മാസ്റ്റേഴ്സ് / പിജി ഡിപ്ലോമ കോഴ്സുകളിലേക്കും ബിഎസ്സി (ഹോണേഴ്സ്) അഗ്രികൾചർ, ബിഎസ്സി (ഹോണേഴ്സ്) ഹോർട്ടികൾചർ, ബിടെക് അഗ്രികൾചർ എൻജിനീയറിങ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. www.admissions.kau.in. 0487 2438139.
കൂടിക്കാഴ്ച
തൃശൂർ ∙ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 2 ഗെസ്റ്റ് ലക്ചറർ തസ്തികകളിലേക്ക് നിയമനത്തിന് 9ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഫോൺ: 0487 2333290.
ഇന്ന്
∙സംസ്ഥാനത്തു പരക്കെ മഴയ്ക്കും അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
∙ജൂണിലെ മാസാദ്യ സ്റ്റോക്കെടുപ്പിനായി റേഷൻ കടകൾക്ക് ഇന്ന് അവധി.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ പമ്പൂത്തറ, റെജി, അന്നനാട് നമ്പർ 3, കുറുവക്കടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.