പെരുമ്പിലാവ് ∙ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി കടവല്ലൂർ പഞ്ചായത്ത് മൈതാനത്ത് കൊണ്ടുവന്നിട്ട കെ-റെയിൽ കുറ്റികൾക്കു ഇപ്പോൾ പ്രായം നാലായി.
പദ്ധതി ഉപേക്ഷിച്ചെങ്കിലും മൈതാനത്തെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് തൂണുകൾ അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി തുടരുകയാണ്.
സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ അതിരുകൾ രേഖപ്പെടുത്താനാണു കുറ്റികൾ കൊണ്ടുവന്നിട്ടത്. കടവല്ലൂർ പഞ്ചായത്തിലെ പ്രധാന കളിസ്ഥലമായ മൈതാനത്തിന്റെ കിഴക്കേ മൂലയിലാണു നൂറുകണക്കിനു കുറ്റികൾ ഉപേക്ഷിച്ച നിലയിലുള്ളത്.
കുറ്റികൾ മൂലം 4 വർഷമായി മൈതാനത്തിന്റെ ഒരുഭാഗം ഉപയോഗശൂന്യമായ നിലയിലാണ്.
കുറ്റികൾ മൈതാനത്തു നിന്നു മാറ്റണം എന്നാവശ്യപ്പെട്ടു പല പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ഒരു ഫലവും ഉണ്ടായില്ല. മൈതാനത്തിന്റെ പ്രധാന ഭാഗത്തു മുതിർന്നവർ കളിക്കുമ്പോൾ കുറ്റികൾ കിടക്കുന്ന ഭാഗത്താണു ചെറിയ കുട്ടികൾ കളിച്ചിരുന്നത്.
ഇഴജന്തുക്കളെ പേടിച്ച് ഇപ്പോൾ ആരും ഈ ഭാഗത്തേക്ക് അടുക്കാറില്ല. പദ്ധതി ഉപേക്ഷിച്ച സ്ഥിതിക്ക് എത്രയും വേഗം കുറ്റികൾ എടുത്തു മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

