തൃശൂർ∙ വികസനത്തിന്റെ കൃഷിരീതികൾ ചർച്ച ചെയ്ത് റൗണ്ട് ആൻഡ് എറൗണ്ട് കാർഷിക സെമിനാറിൽ പുത്തൻ ആശയങ്ങളുടെ പെരുമഴ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയ സംവാദ പരമ്പരയ്ക്ക് വേദിയൊരുക്കി മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയ് ആലുക്കാസും ഒന്നിക്കുന്ന ആദ്യ സെമിനാറിന് പുല്ലഴി കോൾപടവ് ചെറിയ പാലം വേദിയായി.
കാർഷിക സർവകലാശാല മുൻ ഡയറക്ടർ ഓഫ് റിസർച്ചും ഐസിഎആർ റിട്ട. എമിരറ്റ്സ് പ്രഫസറുമായസെമിനാർ നയിച്ചു.
ചാലക്കുടി ജാതിക്ക ഉദ്പാദക സംഘം പ്രസിഡന്റ് ബാബു മൂത്തേടൻ, ക്ഷീര കർഷക അവാർഡ് ജേതാവ് ബബീഷ് ഭാസ്കർ, പുല്ലഴി കോൾ പടവ് കർഷക സമിതി പ്രസിഡന്റ് ഗോപിനാഥൻ കൊളങ്ങാട്ട് എന്നിവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു. കോൾ പാടശേഖരസമിതി കർഷകർ പങ്കെടുത്തു.
മാധ്യമ പ്രവർത്തകൻ രവീന്ദ്രനാഥ് കൂനത്ത് മോഡറേറ്ററായിരുന്നു
ഡോ. പി.
ഇന്ദിരാദേവി (കാർഷിക സർവകലാശാല മുൻ ഡയറക്ടർ ഓഫ് റിസർച്ച്, ഐസിഎആർ റിട്ട. എമിരറ്റ്സ് പ്രഫസർ) കൃഷിയും വിനോദ സഞ്ചാരവും ഒത്തുചേർന്ന് പോയാൽ കാർഷിക വികസനം സാധ്യമാകുമെന്ന് ഡോ.
പി. ഇന്ദിരാദേവി പറഞ്ഞു.
കൃഷിയോട് സ്നേഹമുണ്ടെന്ന് പറഞ്ഞ് കൃഷിചെയ്യുന്നതിൽ പരിമിതി ഉണ്ട്. കർഷകന് വേണ്ടത് സാമ്പത്തിക മേന്മ ആണ്.
കാർഷിക ഉൽപന്നങ്ങളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കണം. അഗ്രോടൂറിസം ആണ് ഭാവിയിൽ വികസിക്കേണ്ടത്.
ഒാരോ കുടുംബത്തിനും വരുമാനം ഉണ്ടാകുന്ന രീതിയിൽ കുടിൽ വ്യവസായം പോലെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ കൃഷി വരുമാനം നൽകണം. വീട്ടിൽ ഉണ്ടാക്കുന്ന എണ്ണകൾ, പലഹാരങ്ങൾ, കാർഷിക വിളകൾ ഇവയെല്ലാം വിനോദ സഞ്ചാരികൾക്ക് നേരിട്ട് വിറ്റഴിക്കാൻ സാധിക്കണം.
ഗുണമേന്മ മുഖ്യഘടകമാകണം.
ബാബു മൂത്തേടൻ (ചാലക്കുടി ജാതിക്ക ഉദ്പാദക സംഘം പ്രസിഡന്റ്)
സ്വയം പര്യാപ്തമാകണം കാർഷിക വികസനം. വീട്ടിൽ ഒരാളെങ്കിലും കൃഷി ചെയ്യണം.
കൃഷികൊണ്ട് പ്രയോജനമില്ലെന്ന കാഴ്ചപ്പാട് മാറണം. കൃഷി ചെയ്യുന്ന കർഷകരുടെ ശതമാനം എണ്ണം 2030 ഒാടെ ഉയരണം.
കാർഷികസർവലാശാല ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് കർഷകരെ സഹായിക്കണം. 2030 ആകുമ്പോഴെങ്കിലും കാർഷിക ഉദ്യോഗസ്ഥർ ജനങ്ങളിലേക്ക് ഇറങ്ങി കൃഷി പ്രോത്സഹിപ്പിക്കണം.
അവരെ മറ്റ് ജോലികളിൽ നിന്ന് ഒഴിവാക്കണം. നാട്ടു ചന്തകൾ പ്രോത്സാഹിപ്പിക്കണം.
ബബീഷ് ഭാസ്കർ (ക്ഷീര കർഷക അവാർഡ് ജേതാവ്)
പാലിന് വിലകൂടുമ്പോൾ കർഷകൻ ലാഭം ഉണ്ടാകും എന്ന ചിന്ത തെറ്റാണ്.
2 രൂപ പാലിന് വിലകൂടിയാൽ കാലിത്തീറ്റ വില കിലോയ്ക്ക് അതനുസരിച്ച് കൂടും. തരിശു നിലം സർക്കാർ ഏറ്റെടുത്ത് അവിടെ പച്ചപ്പുല്ല് കൃഷിചെയ്ത് ക്ഷീര കർഷകന് സൗജന്യ നിരക്കിൽ നൽകണം.
നല്ലപുല്ല് കിട്ടിയാൽ പാലുൽപാദനം കൂടും. പശു എല്ലാവർഷവും പ്രസവിച്ചാൽ മാത്രമേ കർഷകന് ലാഭമുണ്ടാകൂ.
അതിന് നല്ല പുല്ല് തീറ്റയായി നൽകണം. സാങ്കേതിക വിദ്യയും സെൽഫ് മാർക്കറ്റിങും കർഷകൻ പഠിച്ചാൽ മാത്രമേ സാമ്പത്തിക ലാഭം ഉണ്ടാകൂ. ചാണകപ്പൊടി കിലോയ്ക്ക് 30 രൂപ ആണ് ഒാൺലൈൻ വില.
കർഷകനിൽ നിന്ന് 5 രൂപയ്ക്കാണ് വാങ്ങുന്നത്. അതിനാൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കർഷകൻ പഠിക്കണം.
കാലാവസഥയ്ക്കിണങ്ങുന്ന സങ്കരയിനം പശുക്കളുടെ ഉദ്പാദനം വർധിപ്പിക്കണം. ചാണകം വാരൽ മുതൽ, പാൽ കറക്കൽ വരെ വിനോദസഞ്ചാരത്തിന്റെ ഭാഗമാകണം.
ഗോപിനാഥൻ കൊളങ്ങാട്ട് (പുല്ലഴി കോൾ പടവ് കർഷക സമിതി പ്രസിഡന്റ്)
കൃഷിയോടൊപ്പം ഹോംസ്റ്റേ പോലുള്ള വിനോദസഞ്ചാര സൗകര്യങ്ങൾ ലഭ്യമാക്കണം.
നെല്ല് ബ്രാൻഡാക്കി മാറ്റണം ഒാരോ കർഷകനും. നെല്ലുൽപാദനം മാത്രമല്ല അരിപ്പൊടി, അവൽ, എണ്ണ തുടങ്ങി പലതരം കാർഷിക ഉൽപന്നങ്ങൾ മായമില്ലാതെ ഉണ്ടാകണം.
നെല്ലുൽപാദനത്തോടൊപ്പം കോഴിവളൽത്തൽ, പശുവളർത്തൽ, മത്സ്യകൃഷി എന്നിവ ഒരുമിച്ച് നടത്തണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

