
എടക്കഴിയൂർ ∙ തീരക്കടലിൽ കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം കണ്ടത് മത്സ്യത്തൊഴിലാളികളിൽ ആശങ്കയും കൗതുകവും ഉണർത്തി. ഇന്നലെ രാവിലെ മുതലാണ് തീരക്കടലിൽ എടക്കഴിയൂർ ബീച്ച്, അഫയൻസ് ബീച്ച് എന്നിവിടങ്ങളിൽ വെള്ളത്തിന് നിറവ്യത്യാസം കണ്ടത്.
‘പതം’ വന്ന കടൽ തിരകളില്ലാതെ കായൽ പോലെ ശാന്തമായി കിടക്കുകയാണ്.
കടലിൽ മീൻ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളും തീരക്കടലിൽ വലവീശി മീൻ പിടിച്ചിരുന്ന തൊഴിലാളികളുമാണ് നിറ വ്യത്യാസം കണ്ടത്.രണ്ട് കിലോമീറ്ററോളം നീളത്തിലാണ് ഇളം ചുവപ്പ് നിറം ഉള്ളത്. ഇത്തരത്തിൽ ഒരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് പഴമക്കാർ പറയുന്നു.മഴവെള്ളവും കടൽ വെള്ളവും ചേർന്ന് വെള്ളത്തിന് നിറ മാറ്റം ഉണ്ടാകുമെന്നും അഭിപ്രായമുണ്ട്.
നിറ മാറ്റത്തെക്കുറിച്ച് പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]