
ചൗക്ക കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്വാർട്ടേഴ്സ് ജീർണാവസ്ഥയില്
എലിഞ്ഞിപ്ര∙ ചൗക്ക കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സും മതിലും കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ. ക്വാർട്ടേഴ്സുകളുടെ മേൽക്കൂരയിലെ ട്രസ് വർക്ക് തുരുമ്പെടുത്ത് ചോർന്നൊലിക്കുന്ന നിലയിലാണ്.
ജീർണാവസ്ഥയിലായ മതിൽ ഏതുനിമിഷവും ഇടിഞ്ഞ് വീഴാം. കെട്ടിടത്തിന് മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒലിച്ചിറങ്ങി ചുമരുകൾക്ക് ബലക്ഷയം സംഭവിച്ചു തുടങ്ങി. ക്വാർട്ടേഴ്സിന്റെ പിറകിലായി കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മരങ്ങൾ ക്വാർട്ടേഴ്സിനു കടുത്ത ഭീഷണിയാണ്. മതിലിന്റെ ഒരുഭാഗം കഴിഞ്ഞ ദിവസം നിലംപൊത്തി.
ദേശീയ പാതയിൽ നിന്ന് ആനമല പാതയിലേക്കുള്ള റോഡരികിലാണ് മതിൽ തകർച്ച ഭീഷണി നേരിടുന്നത്. അപകട
സാധ്യത കൂടിയ സാഹചര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യ സ്ഥിരം സമിതി അംഗം സി.വി.ആന്റണി, ആശുപത്രി വികസന സമിതി അംഗം വിൽസൻ മേച്ചേരി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]